പുതുച്ചേരി: ഒരു ഇന്നിങ്സിൽ എതിർ ടീമിെൻറ 10 പേരെയും പുറത്താക്കി വിസ്മയപ്രകടനവുമായി പുതുച്ചേരിയുടെ കൗമാരക്കാരൻ സിദക് സിങ്. സി.കെ. നായുഡു ട്രോഫി അണ്ടർ 23 ക്രിക്കറ്റിൽ മണിപ്പൂരിനെതിരെയാണ് മുംബൈയിൽനിന്നുള്ള 19കാരെൻറ മാസ്മരിക പ്രകടനം.
1999ൽ പാകിസ്താനെതിരായ ഫിറോസ്ഷാ കോട്ല ടെസ്റ്റിൽ അനിൽ കുംെബ്ല നടത്തിയ പ്രകടനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇടംകൈയൻ സ്പിൻ ബൗളറായ സിദകിെൻറ പ്രകടനം. 2015ൽ 15ാം വയസ്സിൽ മുംബൈക്കുവേണ്ടി അരങ്ങേറ്റം കുറിച്ച സിദക്, സചിനുശേഷം ഇൗ കുപ്പായമണിഞ്ഞ ഏറ്റവും പ്രായംകുറഞ്ഞ താരമായി മാറിയിരുന്നു. സചിൻ 14ാം വയസ്സിലാണ് മുംബൈക്കുവേണ്ടി ഒരു ടൂർണമെൻറിൽ കളിച്ചത്.
മുംബൈ ടീമിൽ അവസരം നഷ്ടമായതോടെ നായുഡു ട്രോഫിയിൽ പുതുച്ചേരിയിലേക്ക് കൂടുമാറി. ആദ്യം ബാറ്റു ചെയ്ത മണിപ്പൂർ 71ന് പുറത്തായപ്പോൾ 10 വിക്കറ്റും സിദകിന്. എട്ടു പേർ ക്യാച്ചിലൂടെയും ഒരു വിക്കറ്റ് സ്റ്റംപിങ്ങിലും മറ്റൊന്ന് എൽ.ബി.ഡബ്ല്യൂവിലൂടെയുമായിരുന്നു. 17.5-7-31-10 എന്നായിരുന്നു ബൗളിങ്ങ് കണക്ക്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരി 105ന് പുറത്തായി. മണിപ്പൂരിെൻറ രണ്ടാം ഇന്നിങ്സിൽ സിദക് ഒരു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.