കൊച്ചി: നവംബർ ഒന്നിന് ഇന്ത്യ-വെസ്റ്റൻഡീസ് ഏകദിന മത്സരം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച വിവാദം അവസാനിക്കുന്നില്ല. 25 കോടിയോളം മുടക്കി ഫിഫ നിലവാരത്തിൽ നവീകരിച്ച പുൽമൈതാനം ക്രിക്കറ്റ് പിച്ചിനും ഔട്ട്ഫീൽഡിനുമായി പൊളിക്കേണ്ടിവരുമെന്നതാണ് പ്രതിഷേധത്തിന് കാരണം. ഐ.എസ്.എൽ സീസണിൽ നിശ്ചയിച്ചിരിക്കുന്ന മത്സരം ക്രിക്കറ്റിനായുള്ള കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ക്രിക്കറ്റിനോ ഫുട്ബാളിനോ സംഘാടകർക്കോ നഷ്ടംവരാത്ത തരത്തിൽ മത്സരങ്ങൾ നടത്താമെന്നിരിക്കെ കൊച്ചിയിൽതന്നെ ക്രിക്കറ്റ് നടത്തണമെന്ന പിടിവാശിയുണ്ടോയെന്നാണ് കായികപ്രേമികൾ ചോദിക്കുന്നത്.
കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, അണ്ടർ-17 ലോകകപ്പിന് കൊച്ചി വേദിയായതോടെയാണ് ഫിഫ നിലവാരത്തിൽ ഒരു സ്റ്റേഡിയം കേരളത്തിന് സ്വന്തമായത്. ക്രിക്കറ്റും ഫുട്ബാളും മാറിമാറി നടന്നിരുന്ന കലൂർ സ്റ്റേഡിയത്തെ ഫുട്ബാളിനു മാത്രമുള്ള പുൽമൈതാനമാക്കി മാറ്റാൻ 25 കോടിയോളമാണ് ചെലവിട്ടത്. എന്നാൽ, ഒരു ഏകദിന ക്രിക്കറ്റ് മത്സരത്തിനായി ഇതേ പുൽമൈതാനം പൊളിക്കാൻപോലും സ്റ്റേഡിയം ഉടമകൾക്കോ സംഘാടകർക്കോ മടിയില്ലെന്നതാണ് പുതിയ സാഹചര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.