കാസർകോട്: കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിക്കുന്ന മാന്യ ക്രിക്കറ്റ് സ്റ്റേഡിയം ഭൂമി ഇടപാടിൽ മൂന്നുകോടിയുടെ അഴിമതി നടന്നതായി ആരോപണം. ആറുമീറ്റർ വീതിയിൽ 32 സെൻറുണ്ടായിരുന്ന സ്വാഭാവിക തോടും നശിപ്പിച്ചിട്ടുണ്ടെന്ന് അഴിമതി വിരുദ്ധ പ്രവർത്തക സംഘടനയായ ജി.എച്ച്.എം സോഷ്യൽ വെൽെഫയർ സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മൊത്തം ഇടപാടിൽ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ടി.സി. മാത്യുവിന് മൂന്നുകോടി ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിെൻറ കാലത്ത് നടന്ന എല്ലാ സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങളും അന്വേഷിക്കണം. മാന്യയിൽ സർക്കാർ നിശ്ചയിച്ച, സെൻറിന് 2500 രൂപയുണ്ടായിരുന്ന ഭൂമിക്ക് 56,000 രൂപ നൽകിയാണ് എട്ട് ഏക്കർ 22 സെൻറ് വാങ്ങിയത്. ഇതിൽ 20 സെൻറ് ഇപ്പോൾ കാണാനുമില്ല. വിലക്ക് വാങ്ങിയ സ്ഥലത്തിനു ചുറ്റുമുണ്ടായിരുന്ന കരിങ്കൽ കെട്ടിന് കാസർകോട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് സി.എ. ഹാരിസ് കൃത്രിമ ബില്ലും രേഖയുമുണ്ടാക്കി ഏഴുലക്ഷം രൂപ തട്ടിയെടുത്തു. കരാർ പ്രകാരം വസ്തു വിറ്റവരാണ് മണ്ണ് നിരപ്പാക്കേണ്ടത്. വസ്തു വിറ്റവർ നിരപ്പാക്കിയതിനും കാസർകോട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് 30 ലക്ഷം രൂപ ഇൗടാക്കിയെന്ന് ഇവർ ആരോപിക്കുന്നു.
പണം പിൻവലിച്ചതിലും അപാകതകൾ ഉണ്ട്. കാസർകോട് ക്രിക്കറ്റ് അസോസിയേഷന് 2016-17 വർഷത്തിൽ 20,60,000 രൂപയാണ് അനുവദിച്ചത്. ഇതിൽനിന്ന് 2,50,000 രൂപ സ്വന്തം പേരിൽ പിൻവലിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിെൻറ സമീപത്ത് എട്ട് ഏക്കർ സർക്കാർ സ്ഥലം ൈകയേറിയിട്ടുണ്ട്. വില്ലേജ് ഒാഫിസർ ശ്രീകുമാറാണ് ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്നത്. ഇതുസംബന്ധിച്ച് ഹൈകോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ക്രിക്കറ്റ് മേഖലയിലെ അഴിമതി അന്വേഷിക്കുന്ന ജസ്റ്റിസ് ലോധ കമീഷന് രേഖകൾ കൈമാറും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നൽകിയ പരാതി കലക്ടർക്ക് കെമാറിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി ബുർഹാനുദ്ദീൻ അബ്ദുല്ല, സ്വഫാൻ, സാദിഖ് ചെർളടുക്ക, താജുദ്ദീൻ ചേരൈങ്ക എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.