കൊച്ചി: കേരളം തനിക്ക് പ്രിയപ്പെട്ടതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കര്‍. കേരളം കാണിച്ച ആതിഥ്യ മര്യാദയും ആരാധക പിന്തുണയും മഹത്തരമാണ്. ഇപ്പോള്‍ ഇവിടത്തെ ഭക്ഷണം വരെ താന്‍ ആസ്വദിച്ചു തുടങ്ങിയെന്നും സചിന്‍ പറഞ്ഞു. ആസ്റ്റര്‍ മെഡ്സിറ്റി സെന്‍റര്‍ ഫോര്‍ സ്പോര്‍ട്സ് മെഡിസിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരങ്ങള്‍ക്കായാണ് കേരളത്തില്‍ ആദ്യമായി എത്തുന്നത്. ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലും ബൗളര്‍ എന്ന നിലയിലാണ് തിളങ്ങിയത്. ഒരു മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും ലഭിച്ചു. ഈ രണ്ട് മത്സരങ്ങള്‍ക്കത്തെിയപ്പോഴും എന്നെ ആകര്‍ഷിച്ച ഒരു ഘടകമുണ്ട്.
അത് കാണികളുടെ പിന്തുണയാണ്. രാവിലെ 8.45ന് ആരംഭിക്കുന്ന മത്സരത്തിന് പുലര്‍ച്ചെ അഞ്ചിന് ഗേറ്റിനു മുന്നിലത്തെി കാത്തുനില്‍ക്കുന്ന ആരാധകരെ കേരളത്തിലാണ് ആദ്യമായി കണ്ടത്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കേരള ബ്ളാസ്റ്റേഴ്സിന്‍െറ സഹഉടമയായി വീണ്ടുമത്തെി. അപ്പോഴും ഒരുമാറ്റവുമില്ല. സ്പോര്‍ട്സിനെ കേരളീയര്‍ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്‍െറ തെളിവാണ് ഇത്. സ്പോര്‍ട്സിനെ ഇത്രയധികം പിന്തുണ നല്‍കുന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കേരള ബ്ളാസ്റ്റേഴ്സ് താരങ്ങളോട് താന്‍ പറഞ്ഞിരുന്ന കാര്യവും അതാണ്. ഇത്രയധികം പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് നമ്മളാല്‍ കഴിയുന്ന പരമാവധി പ്രകടനം പുറത്തെടുക്കുക. ജയവും തോല്‍വിയും കളിയുടെ ഭാഗം മാത്രമാണ്.
കായിക താരത്തെ സംബന്ധിച്ച് പരിക്ക് സ്വാഭാവികമാണ്. അതില്‍നിന്ന് തിരിച്ചുവരുക എന്നതാണ് പ്രധാനം. നല്ല മാര്‍ഗനിര്‍ദേശം, നല്ല പിന്തുണ, നല്ല ചികിത്സ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. ടെന്നീസ് എല്‍ബോയായിരുന്നു എന്‍െറ കരിയറില്‍ സംഭവിച്ച പ്രധാന പരിക്ക്. മൂന്ന് നാല് മാസങ്ങള്‍ക്കു ശേഷമാണ് കളിക്കളത്തിലേക്ക് ഞാന്‍ വീണ്ടും തിരിച്ചത്തെിയത് -സചിന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.