തിരുവനന്തപുരം: ക്യാപ്റ്റൻ സചിൻ ബേബിയുടെയും വിഷ്ണു വിനോദിെൻറയും വെടിക്കെട്ട് സെഞ്ച്വറികളുടെ മികവിൽ കേരളം രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ഫീനിക്സ് പക്ഷിയെ േപാലെ ഉയിർത്തെഴുന്നേറ്റു. ഇന്നിങ്സ് തോൽവിയിലേക്ക് കൂപ്പുകുത്തിയ അവസ്ഥയിൽനിന്നാണ് ഇൗ തിരിച്ചുവരവ്. മത്സരത്തിെൻറ മൂന്നാംദിനത്തെ കളി അവസാനിച്ചപ്പോൾ കേരളം 125 റൺസിെൻറ ലീഡും നേടി.
265 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിക്കവെ നാലുവിക്കറ്റിന് 38 എന്ന പരിതാപകരമായ അവസ്ഥയിലാണ് മൂന്നാം ദിനം കളി തുടങ്ങിയ കേരളം സചിൻ ബേബിയുടെയും (143), വിഷ്ണു വിനോദിെൻറയും (155 നോട്ടൗട്ട്) സെഞ്ച്വറികളുടെ മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് എന്ന മികച്ചനിലയിലാണിപ്പോൾ. നാലാംദിനത്തിൽ ഉച്ചഭക്ഷണം വരെ പിടിച്ചുനിന്ന് മികച്ച ബൗളിങ് കൂടി പുറത്തെടുത്താൽ മത്സരം സമനിലയിലേക്കോ അല്ലെങ്കിൽ വിജയത്തിലേക്കോ എത്തിക്കാനും സാധിച്ചേക്കും.
തുമ്പ സെൻറ് സേവിയേഴ്സ് ഗ്രൗണ്ടിൽ മൂന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന സ്കോറിൽ കളി തുടങ്ങിയ കേരളത്തിെൻറ സ്കോർ 80 ലെത്തിയപ്പോൾ വി.എ. ജഗദീഷിനെ (26) നഷ്ടപ്പെട്ടു. തുടർന്ന് ക്രീസിലെത്തിയ സഞ്ജു വി. സാംസണുമായി ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നയിക്കാൻ സചിൻ ബേബി ശ്രമിക്കുന്നിതിനിടെ മികച്ച തുടക്കം കിട്ടിയ സഞ്ജു (19) റൺഒൗട്ടായി. സ്കോർ 6-100. എന്നാൽ, പിന്നീടെത്തിയ വിഷ്ണുവിനോദും സചിൻ ബേബിയും ചേർന്ന് ഏഴാം വിക്കറ്റിൽ പടുത്തുയർത്തിയ 199 റൺസിെൻറ കൂട്ടുകെട്ട് ഇന്നിങ്സ് പരാജയം ഒഴിവാക്കി. സ്കോർ 299 ലെത്തിയപ്പോൾ 14 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 143 റൺസ് നേടിയ സചിൻ ബേബിയെ നഷ്ടപ്പെട്ടു.
സചിൻ മടങ്ങിയെങ്കിലും വിഷ്ണു വിനോദ് െഎ.പി.എൽ വെടിക്കെട്ട് തുടരുകയായിരുന്നു. ഒരു റണ്ണെടുത്ത കെ.സി. അക്ഷയിനെ നഷ്ടപ്പെെട്ടങ്കിലും വിഷ്ണു പോരാട്ടം തുടർന്നു. 18 ഫോറും ഒരു സിക്സുമായി 155 റൺസുമായി വിഷ്ണു കേരളത്തെ 390 എന്ന മികച്ച സ്കോറിലേക്ക് നയിച്ചു. 30 റൺസുമായി ബേസിൽ തമ്പി മികച്ച പിന്തുണയുമായി ഒപ്പമുണ്ട്. മധ്യപ്രദേശിനുവേണ്ടി കുൽദീപ് സെൻ മൂന്നും ആവേഷ്ഖാൻ രണ്ടും മിഹിർ ഹിർവാനി, ശരൺഷ് ജയിൻ എന്നിവർ ഒാരോ വിക്കറ്റ് വീതവും നേടി. ആദ്യ ഇന്നിങ്സിൽ കേരളം 63ഉം മധ്യപ്രദേശ് 328 ഉം റൺസാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.