മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു സീസൺ മാത്രം കളിച്ചശേഷം പുറത്താക്കിയ കൊച്ചി ടസ്കേഴ്സിന് നഷ്ടപരിഹാരമായി 1080 കോടി രൂപ നൽകാൻ ആർബിേട്രറ്ററുടെ ഉത്തരവ്. െഎ.സി.സിയുടെ സാമ്പത്തിക പരിഷ്കരണ നടപടിയിൽ തിരിച്ചടിയേറ്റതിനു പിന്നാലെയാണ് ബി.സി.സി.െഎക്ക് ഇരട്ട ആഘാതമായി ആർബിട്രേറ്ററുടെ ഉത്തരെവത്തുന്നത്. ആർബിട്രേറ്റർ നടപടിയിൽ ബി.സി.സി.െഎ പരാജയപ്പെട്ടതായി കഴിഞ്ഞ ദിവസത്തെ പ്രത്യേക ജനറൽ ബോഡി യോഗത്തിലണ് ജോയൻറ് സെക്രട്ടറി അമിതാബ് ചൗധരി അറിയിച്ചത്. അതേസമയം, ഇൗ അവസരം മുതലെടുത്ത് െഎ.പി.എല്ലിലേക്ക് തിരിച്ചെത്താനാണ് കൊച്ചി ടസ്കേഴ്സ് ഉടമസ്ഥരായ േറാൺഡിവൂ കൺസോർട്യത്തിെൻറ നീക്കം. ആർബിട്രേറ്റർ ഉത്തരവിനെതിരെ ബി.സി.സി.െഎ അപ്പീലിന് പോവാതെ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് സമീപിക്കുേമ്പാൾ വരും സീസണില ടീമിനെ തിരിച്ചെടുക്കണമെന്ന നിർദേശം മുന്നോട്ടുവെക്കാനാവും ഉടമകളുടെ ശ്രമം.
എന്നാൽ, എട്ട് ടീമുകളിൽ തന്നെ ടൂർണമെൻറ് നിലനിർത്താനാണ് ബി.സി.സി.െഎ തീരുമാനം. നിലവിൽ സസ്പെൻഷനിലുള്ള രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർകിങ്സും അടുത്ത സീസണിൽ തിരിച്ചെത്തുേമ്പാൾ പുണെ, ഗുജറാത്ത് ടീമുകൾ വരും സീസണിൽ പുറത്താവും. ടീമുകളുടെ എണ്ണം കൂട്ടിയാൽ ചാമ്പ്യൻഷിപ് ദൈർഘ്യമേറുമെന്നതാണ് ബോർഡിന് മുന്നിലെ വെല്ലുവിളി. അതുകൊണ്ട്, നഷ്ടപരിഹാരത്തുക ചർച്ചയിലൂടെ കുറക്കാനാവും ബോർഡിെൻറ ശ്രമം.2011 സീസണിൽ കളിച്ച െകാച്ചി ടസ്കേഴ്സിനെ ബാങ്ക് ഗാരൻറി നൽകാത്തതിെൻറ പേരിലാണ് ബി.സി.സി.െഎ പിരിച്ചുവിട്ടത്. അതിനിടെ, കരാർലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിെൻറ കത്ത് ബി.സി.സി.െഎ തള്ളി. 6.9 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പാകിസ്താൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് കത്തെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.