വേഗത്തിൽ 60 സെഞ്ച്വറികൾ; സചിനെ പിന്തള്ളി കോഹ്ലി

ഏറ്റവും വേഗത്തിൽ 60 സെഞ്ച്വറികൾ എന്ന റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് സ്വന്തം. ഗുവാഹാത്തിയിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ച്വറിയോടെയാണ് കോഹ്ലിയുടെ നേട്ടം. 386 ഇന്നിംഗ്സുകളിൽ നിന്നാണ് കോഹ്ലി ഈ നേട്ടത്തിൽ എത്തിയത്.

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്ലി തകർത്തത്. ഈ നേട്ടത്തിലെത്താൻ സചിന് കോഹ്ലിയേക്കാൾ 40 ഇന്നിംഗ്സ് കൂടുതൽ കളിക്കേണ്ട വന്നു. അന്താരാഷ്ട്ര കരിയറിൽ 36 ഏകദിന സെഞ്ച്വറികളും 24 ടെസ്റ്റ് സെഞ്ച്വറികളും കോഹ്ലി ഇതുവരെ നേടിയിട്ടുണ്ട്. 60 സെഞ്ച്വറി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമായി കോഹ്ലി ഇന്ന് മാറി.

ഇന്നത്തെ സെഞ്ച്വറിയോടെ 2018 കലണ്ടർ വർഷത്തിൽ 2,000 റൺസ് വിരാട് കോഹ്ലി തികച്ചു. ഇത് അഞ്ചാം തവണയാണ് കോഹ്ലി ഒരു വർഷം 2,000 റൺസ് നേടുന്നത്. 2012, 2014, 2016, 2017 എന്നീ വർഷങ്ങളിലും കോഹ്ലി ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു. തുടർച്ചയായി മൂന്ന് വർഷങ്ങളിൽ 2000 റൺസ് കടക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്ലി.

Tags:    
News Summary - Kohli fastest to 60 international hundreds, breaks Sachin's record- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.