ധോണി ഇന്ത്യാ സിമന്‍റ്സ് ജീവനക്കാരനാണെന്ന രേഖയുമായി ലളിത് മോദി

മുംബൈ: എം.എസ്.ധോണി ഇന്ത്യാ സിമന്‍റ്സ് കമ്പനിയിലെ ജീവനക്കാരനാണെന്ന ആരോപണവുമായി ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദി രംഗത്ത്.ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ.ശ്രീനിവാസന്‍റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്‍റ്സിൽ ധോണിയെ മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്‍റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്‍റെ പകർപ്പ് ലളിത് മോദി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ലളിത് മോദി പുറത്തുവിട്ടിരിക്കുന്നത് പ്രകാരം 2012 ജൂലൈ 29 മുതൽ ധോണി ഇന്ത്യാ സിമന്‍റ്സിൽ ജീവനക്കാരനാണ്. ഗ്രേഡ് അഞ്ച് വിഭാഗത്തിലെ ജീവനക്കാരനായ ധോണിയുടെ പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും  കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഐ.പി.എൽ കോഴ വിവാദ കാലത്ത് ധോണി ഇന്ത്യാ സിമന്‍റ്സിലെ ജീവനക്കാരാണെന്ന വിവാദം ഉയർന്നിരുന്നു. എന്നാൽ അന്ന് താരം വാർത്ത നിഷേധിക്കുകയായിരുന്നു.

 

Tags:    
News Summary - Lalit Modi leaks MS Dhoni's India Cements offer letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.