ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചെയർമാൻ ലളിത് മോദി രാജസ്ഥാനിെല നാഗൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തു നിന്ന് രാജിെവച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് മൂന്നു പേജുള്ള രാജിക്കത്ത് ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്.
അടുത്ത തലമുറക്ക് ബാറ്റൺ കൈമാറാൻ സമയമായെന്ന് കരുതുന്നു. ക്രിക്കറ്റ് ഭരണത്തിൽ നിന്നും താൻ യാത്രപറയുകയാണ് എന്നും മോദി രാജിക്കത്തിൽ പറഞ്ഞു. നാഗൂർ ക്രിക്കറ്റിന് വീണ്ടും നല്ല സമയം വരെട്ടയെന്നും അദ്ദേഹം ആശംസിച്ചു.
നാഗൂർ ക്രിക്കറ്റ് അസോസിയേഷനിൽ മോദിയുള്ളതിനാൽ ബി.സി.സി.െഎ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനെ വിലക്കിയിരുന്നു. മോദിയുടെ രാജിയോടെ വിലക്ക് നീങ്ങുെമന്ന പ്രതീക്ഷയിലാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ.ബി.സി.സി.െഎ വിലക്കുള്ളതിനാൽ മൂന്നു വർഷമായി രാജസ്ഥാനിൽ ഒരു െഎ.പി.എൽ മത്സരമോ അന്താരാഷ്ട്ര മത്സരങ്ങളോ നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.