ന്യൂഡല്‍ഹി: ലോധ കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന വിധിക്കെതിരെ ബി.സി.സി.ഐ സമര്‍പ്പിച്ച പുന$പരിശോധന ഹരജി സുപ്രീംകോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ക്രിക്കറ്റ് ഭരണം സുതാര്യമാക്കാനായി സുപ്രീംകോടതി നിയോഗിച്ച ലോധ കമീഷന്‍െറ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് കഴിഞ്ഞ ജൂലൈ 18നാണ് ടി.എസ്. ഠാകുര്‍, എ.എം. ഖാന്‍വിലാക്കള്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. എന്നാല്‍, സുപ്രീംകോടതി വിധി അനുസരിക്കാന്‍ കൂട്ടാക്കാതെ ബി.സി.സി.ഐ അതിനെതിരായി കരുക്കള്‍ നീക്കുകയായിരുന്നു. ബി.സി.സി.ഐയെ വരച്ചവരയില്‍ നിര്‍ത്താന്‍ അറിയാമെന്നുവരെ സുപ്രീംകോടതി പ്രഖ്യാപിക്കുകയുണ്ടായി.
അതിനിടയിലാണ് ബി.സി.സി.ഐ നിയമോപദേഷ്ടാവായി റിട്ട. സുപ്രീംകോടതി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിനെ നിയോഗിച്ചത്. കട്ജുവിന്‍െറ ഉപദേശമനുസരിച്ചാണ് ബി.സി.സി.ഐ പുന$ പരിശോധന ഹരജി നല്‍കിയത്. അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് വേണം കേസിന്‍െറ വാദംകേള്‍ക്കാനെന്നാണ് ബി.സി.സി.ഐ ആവശ്യപ്പെടുന്നത്.
സുപ്രീംകോടതിക്ക് നിയമം നിര്‍മിക്കാന്‍ അധികാരമില്ളെന്നും ലോധ കമീഷന്‍െറ ശിപാര്‍ശകള്‍ പാര്‍ലമെന്‍റിന് കൈമാറുക മാത്രമേ ചെയ്യേണ്ടതുള്ളൂവെന്നും നിയമം നിര്‍മിക്കേണ്ടത് പാര്‍ലമെന്‍റാണെന്നും കട്ജു ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പുന$പരിശോധന ഹരജി നല്‍കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകുറില്‍നിന്ന് സത്യവാങ്മൂലം സ്വീകരിച്ച ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് കേസിന്‍െറ അന്തിമ വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. പുന$പരിശോധന ഹരജി കേസിന്‍െറ വിധിപറയലിനെ ബാധിക്കില്ളെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.