ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൻെറ ശക്തിയും സൗന്ദര്യവുമായ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് ഇന്ന് 38 ാം ജന്മദിനം. 1981 ജൂലൈ ഏഴിന് റാഞ്ചിയിലാണ് ധോണിയുടെ ജനനം. ധോണിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇൻറർനാഷണൽ ക്രിക ്കറ്റ് കൗൺസിൽ പ്രത്യേക വിഡിയോ പുറത്തിറക്കിക്കൊണ്ടാണ് അദ്ദേഹത്തിന് ആശംസ നേർന്നത്.
ഇന്ത്യൻ ക്യാപ് റ്റൻ വിരാട് കോഹ്ലി, ബൗളർ ജസ്പ്രീത് ബൂംറ, ഇംഗ്ലണ്ട് താരങ്ങളായ േജാസ് ബട്ലർ, ബെൻ സ്റ്റോക്ക്സ്, അഫ്ഗാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹദ് എന്നിവർ ധോണിയെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതും വിഡിയോയിലുണ്ട്. ധോണിയുടെ മികച്ച പ്രകടനങ്ങൾ ഉൾപ്പെടുത്തിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.
2004ൽ ബംഗ്ലാേദശിനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ധോണി ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം മഹിയായി മാറാൻ അധിക കാലം വേണ്ടിവന്നില്ല. മൈതാനത്ത് തൻെറ മാസ്റ്റർ പീസായ ഹെലികോപ്റ്റർ ഷോട്ടിലൂടെയും വിക്കറ്റിന് പിന്നിൽ കൊടുങ്കാറ്റ് കണക്കെയുള്ള സ്റ്റംബിങ്ങിലൂടെയും കാണികളെ പലതവണ അമ്പരപ്പിച്ചിട്ടുണ്ട് മഹേന്ദ്ര സിങ് ധോണിയെന്ന പ്രതിഭ.
ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനമാണ് ധോണി കാഴ്ച വെച്ചത്. തെൻറ കരിയറിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ ധോണിയായിരുന്നുവെന്ന് സചിൻ തെണ്ടുൽക്കർ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഏകദിന, ട്വൻറി20 ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യക്ക് േനടിക്കൊടുത്ത ഒരേയൊരു ക്യാപ്റ്റൻ ധോണിയാണ്. 28 വർഷത്തിനു ശേഷമായിരുന്നു ഇന്ത്യയുടെ ലോകകപ്പ് നേട്ടം. ടെസ്റ്റ് റാങ്കിങ്ങിൽ ടീമിനെ ഒന്നാമതെത്തിക്കാനും ധോണിക്കായി. എക്കാലത്തേയും മികച്ച ഫിനിഷർ എന്ന വിശേഷണവും ധോണിയെന്ന ‘മിസ്റ്റർ കൂളിന്’ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.