മെൽബൺ: ‘മുഖത്തുനിന്ന് മറ്റൊരു അർബുദകോശംകൂടി നീക്കം ചെയ്തു. പ്രിയപ്പെട്ട യുവാക്കളെ, കടുത്ത വെയിലിൽനിന്ന് സംരക്ഷണം നേടാൻ വേണ്ട കരുതൽ നിങ്ങൾതന്നെ കൈക്കൊള്ളുക’ -തൊലിപ്പുറത്തെ അർബുദബാധയുടെ വിശദാംശങ്ങൾ പങ്കുവെച്ച് മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കാപ്റ്റൻ ചെറുപ്പക്കാരോട് അഭ്യർഥിക്കുകയാണ്. ശസ്ത്രക്രിയക്ക് വിധേയനായ ചിത്രം പങ്കുവെച്ചായിരുന്നു ക്ലാർക്കിെൻറ ബോധവത്കരണം.
13 വർഷത്തിനിടെ ആറാം തവണയാണ് ക്ലാർക്ക് തൊലിപ്പുറത്തെ അർബുദ ചികിത്സക്ക് വിധേയനാവുന്നത്. 2006ൽ ആസ്ട്രേലിയൻ കുപ്പായത്തിൽ കളിക്കവേയാണ് ആദ്യമായി േരാഗബാധിതനായത് അറിയുന്നത്. കടുത്ത വെയിൽ ഏൽക്കുന്നതാണ് ത്വഗ് അർബുദത്തിെൻറ കാരണം. വെളുത്ത വംശജരായ കായിക താരങ്ങളിലാണ് പൊതുവേ കണ്ടുവരുന്നത്. മറ്റൊരു മുൻ ക്രിക്കറ്റർ ഇയാൻ ചാപ്പലും അടുത്തിടെ തൊലിപ്പുറത്തെ അർബുദ ചികിത്സയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.