ന്യൂഡൽഹി: തനിക്ക് വിവാേഹതര ബന്ധമുണ്ടായിരുന്നെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി സമ്മതിച്ചതായി റിപ്പോർട്ട്. ബി.സി.സി.െഎയുടെ ചോദ്യം ചെയ്യലിനിടെ ഷമി ആരോപണങ്ങൾ സത്യമാണെന്ന് സമ്മതിച്ചതായി ഡി.എൻ.എ റിപ്പോർട്ട് ചെയ്തു.
ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി താരത്തെ ബി.സി.സി.െഎയുടെ അഴിമതി വിരുദ്ധ സെൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ട് ഷമിയുമായുള്ള കരാർ ബി.സി.സി.െഎ പുതുക്കുകയായിരുന്നു.
ഭാര്യ ഹസിൻ ജഹാൻ ആരോപിച്ചത് പ്രകാരം തനിക്ക് വിവാഹേതര ബന്ധമുള്ള കാര്യം താരം സമ്മതിക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ വ്യാപാരമുള്ള മുഹമ്മദ് എന്നയാളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഷമി ഭാര്യയോട് കള്ളം പറയുകയായിരുന്നുവെന്നും ദുബൈയിൽ സ്ത്രീ സുഹൃത്തുക്കളുമായി ചെലവിടാനായിരുന്നു അങ്ങനെ പറഞ്ഞതെന്നും ഡി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.