ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരായ ആരോപണങ്ങളെ സംബന്ധിച്ച രേഖകൾ ഭാര്യ ഹസിൻ ജഹാൻ ബി.സി.സി.െഎ ഭരണ സമിതിക്ക് കൈമാറി. ഷമി അഴിമതി നടത്തിയെന്ന ആരോപണം സബന്ധിച്ച രേഖകളാണ് കേസ് അന്വേഷിക്കുന്ന വിനോദ് റായ് അധ്യക്ഷനായ സമിതിക്ക് കൈമാറിയതെന്ന് ഹസിൻ ജഹാെൻറ അഭിഭാഷകൻ സാക്കിർ ഹുസൈൻ അറിയിച്ചു.
കൊൽക്കത്തയിെല ലാൽബസാർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ വിവരങ്ങൾ, എഫ്.െഎ.ആറിെൻറ കോപ്പി എന്നിവയും വിനോദ് റായിക്ക് അയച്ചിട്ടുണ്ടെന്ന് ഹസിൻ ജഹാെൻറ അഭിഭാഷൻ പറഞ്ഞു.
ഇംഗ്ലണ്ടിലെ വ്യാപാരി മുഹമ്മദ് ഭായിയുടെ സ്വാധീനം മൂലം പാകിസ്താനിയായ അലിഷ്ബ എന്ന സ്ത്രീയിൽ നിന്ന് പണം വാങ്ങി ഒത്തു കളിച്ചുെവന്നാണ് ഹസിൻ ഷമിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം.
കൂടാതെ ഗാർഹിക പീഡനത്തിനും ഷമിെക്കതിെര പരാതി നൽകിയിട്ടുണ്ട്. ഷമിക്ക് നിരവധി സ്ത്രീകളുമായും ബന്ധമുണ്ടെന്ന് ഹസിൻ ആരോപിച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന് ഷമിയുമായുള്ള കരാർ ബി.സി.സി.െഎ നിർത്തിവെച്ചിരിക്കുകയാണ്.
സ്ത്രീകൾക്കെതിരായ അക്രമം, കൊലപാതക ശ്രമം, ബലാത്സംഗം, ഭീഷണി തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം ഷമിെക്കതിരെ െപാലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.