മുംബൈ: രണ്ടാം പകുതിയിലെ പോരാട്ടങ്ങൾക്ക് പുത്തനുണർവേകാൻ ടീം അംഗങ്ങൾക്ക് നാലു ദി വസത്തെ അവധി അനുവദിച്ച് െഎ.പി.എൽ ടീം മുംെബെ ഇന്ത്യൻസ്. സീസൺ പോരാട്ടങ്ങൾ അവസാന ലാപ്പിലേക്കു കടന്നതും ലോകകപ്പ് പടിവാതിലിലെത്തി നിൽക്കുകയും ചെയ്തതിനാൽ താരങ്ങൾക്ക് ജോലിഭാരം കുറക്കാനും കുടുംബങ്ങൾക്കൊപ്പം സമയം ചെലവഴിച്ച് മാനസിക ഉന്മേഷം വീണ്ടെടുത്ത് തിരിച്ചെത്താനുമാണ് അവധി.
ഏപ്രിൽ 20ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരശേഷം പിരിഞ്ഞ താരങ്ങൾ വ്യാഴാഴ്ച ചെന്നൈക്കെതിരായ മത്സരത്തിനുമുമ്പ് ടീമിനൊപ്പം ചേരും. മുംബൈക്കു കളിക്കുന്ന ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം വിദേശതാരങ്ങളായ ക്വിൻറൺ ഡികോക്ക്, ലസിത് മലിംഗ എന്നീ വിദേശ താരങ്ങളെക്കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.