തലശ്ശേരി: കേണൽ സി.കെ. നായുഡു ട്രോഫി അണ്ടർ 23 ക്രിക്കറ്റിൽ കേരളത്തിനെതിരെ വിദർഭക്ക് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ കേരളം 289 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ സന്ദർശകർ അഞ്ചിന് 61 റൺസ് എന്ന നിലയിലാണ്. കേരളത്തിനുവേണ്ടി ക്യാപ്റ്റൻ സിജോമോൻ ജോസഫ് രണ്ട് വിക്കറ്റും കെ.എൻ. ഹരികൃഷ്ണൻ, എൻ.പി. ബാസിൽ എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി.
ആറിന് 206 എന്നനിലയിൽ ബാറ്റിങ് പുനരാരംഭിച്ച കേരളം 289ന് പുറത്തായി. ഡാരിൽ എസ്. ഫെരാരിയോ (92), വിഷ്ണുരാജ് (44), സിജോമോൻ ജോസഫ് (32) റൺസുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.