ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ലെന്ന് ബി.സി.സി.െഎ. നേരത്തെ രവിശാസ്ത്രിയെ ഇന്ത്യൻ പരിശീലകനായി ബി.സി.സി.െഎ നിയമിച്ചതായി വാർത്തകൾ വന്നിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സംഘടന രംഗത്തെത്തിയിരിക്കുന്നത്.
പുതിയ പരിശീലകനെ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് നിലവിൽ വരുന്ന വാർത്തകളെല്ലാം തെറ്റാെണന്ന് ബി.സി.സി.െഎ ആക്ടിങ് സെക്രട്ടറി അമിതാഭ് കാന്ത് അറിയിച്ചു. കോച്ചിനെ തെരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സമിതി ഇതിനായുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്ൺ എന്നിവരുൾപ്പെട്ട സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്.
അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് ബി.സി.സി.െഎ പുതിയ കോച്ചിനെ കണ്ടെത്താൻ തീരുമാനിച്ചത്. വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് കുംബ്ലെക്ക് പുറത്തേക്കുള്ള വഴി തുറന്നത്. രവിശാസ്ത്രി, വിരേന്ദ്രർ സെവാഗ് എന്നിവരാണ് ബി.സി.സി.െഎയുടെ പരിഗണനയിലുള്ള പ്രധാനതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.