ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഉപേക്ഷിച്ചേക്കുമെന്നും ഇങ ്ങനെയാണെങ്കിൽ അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി നടക്കേണ്ട താരങ്ങളുടെ മെഗാ ലേലം 2022 സീസണിലേക്ക് മാറ്റിയേക്ക ുമെന്നും റിപ്പോർട്ട്. 2018 ലായിരുന്നു അവസാനമായി ഐപിഎല്ലിൽ മെഗാ ലേലം നടന്നത്.
മൂന്ന് വർഷത്തേക്കായിരുന്നു 2018ലെ ലേലത്തിൽ നിന്ന് ഫ്രാഞ്ചൈസികൾ താരങ്ങളെ സ്വന്തമാക്കിയത്. 2020 സീസണ് ശേഷം ടീമുകളുമായുള്ള താരങ്ങളുടെ കരാറുകൾ അവസാനിക്കും. മെഗാലേലത്തിൽ മൂന്ന് മുതൽ അഞ്ച് വരെ താരങ്ങളെ മാത്രം ടീമിൽ നിലനിർത്താനേ ഫ്രാഞ്ചൈസികൾക്ക് സാധിക്കൂ.
എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ.പി.എൽ ഉപേക്ഷിക്കുകയാണെങ്കിൽ മെഗാ ലേലത്തിന് ശേഷം മൂന്ന് സീസണുകളിൽ അതാത് ടീമുകൾക്ക് വേണ്ടി കളിക്കാൻ താരങ്ങൾക്ക് കഴിയില്ല. ഇതിനാലാണ് ഇക്കുറി ഐപിഎൽ നടന്നില്ലെങ്കിൽ അടുത്ത വർഷം നടക്കേണ്ട മെഗാ ലേലവും മാറ്റാൻ അധികൃതർ തീരുമാനിച്ചത്.
"ഐ.പി.എൽ ഇൗ വർഷം നടക്കില്ല. അടുത്ത വർഷമായിരിക്കും സംഭവിക്കുക. രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം നമുക്ക് അറിയാം. ആർക്കും സ്റ്റേഡിയത്തിൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഐ.പി.എൽ അടുത്ത വർഷം കളിക്കുന്നതാണ് നല്ലത് "-ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വിദേശ താരങ്ങൾക്ക് വിസ നൽകാത്ത സാഹചര്യവും ആസ്ട്രേലിയ അവരുടെ അതിർത്തി ആറ് മാസത്തേക്ക് അടച്ച സംഭവവുമൊക്കെ പരിഗണിക്കുമ്പോൾ ഐ.പി.എൽ ഗവേർണിങ് കൗൺസിൽ മത്സരം ഇൗ വർഷം നടത്താൻ വിദൂര സാധ്യത പോലുമില്ല. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ നടത്തേണ്ട മെഗാ താരലേലവും ഒരു വർഷം നീട്ടിവെച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.