ദുബൈ: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ തോൽവി ഒഴിവാക്കാൻ ആസ്ട്രേലിയ പൊരുതുന്നു. 462 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയവർ നാലാം ദിനം അവസാനിക്കുേമ്പാൾ, മൂന്നിന് 136 റൺസ് എന്ന നിലയിലാണ്. ഒാപണർ ഉസ്മാൻ ഖാജയും (50), ട്രാവിസ് ഹെഡുമാണ് (34) ക്രീസിൽ. ഒരു ദിനം ബാക്കിയിരിക്കെ ഏഴുവിക്കറ്റ് കൈയിലുള്ള ഒാസീസിന് ജയിക്കാൻ 327 റൺസ് വേണം.
സ്കോർ: പാകിസ്താൻ-482, 181/6 ഡിക്ല. ആസ്ട്രേലിയ- 202,136/3.
462 റൺസ് വിജയലക്ഷ്യമൊരുക്കിയ എതിരാളികൾക്കു മുന്നിൽ രണ്ടാം ഇന്നിങ്സിലും ഒാസീസ് ഒാപണർമാരായ ആരോൺ ഫിഞ്ചും ഉസ്മാൻ ഖാജയും മികച്ച തുടക്കം നൽകി. 87 റൺസിെൻറ പാർട്ണർഷിപ്പൊരുക്കിയ ഒാപണിങ് ജോടി പിരിക്കുന്നത് മുഹമ്മദ് അബ്ബാസാണ്. ആരോൺ ഫിഞ്ചിനെ (49) എൽ.ബിയിൽ കുരുക്കി അബ്ബാസ് പറഞ്ഞയച്ചു.
പിന്നാലെ, എത്തിയ ഷോൺ മാർഷിനെയും (0) മിച്ചൽ മാർഷിനെയും (0) റൺസൊന്നും എടുക്കാനനുവദിക്കാതെ അബ്ബാസ് തന്നെ പുറത്താക്കിയപ്പോൾ, ഒാസീസ് തകർച്ച മണത്തു. എന്നാൽ, ട്രാവിസ് ഹെഡ് (34) ഉസ്മാൻ ഖാജക്ക് (120 പന്തിൽ 50) പിന്തുണ നൽകിയത് ഒാസീസിന് ആശ്വാസമായി.
നേരത്തെ, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച പാകിസ്താൻ ആറു വിക്കറ്റ് നഷ്ടത്തിൽ 181 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇമാമുൽ ഹഖ് (48), ഹാരിസ് സുഹൈൽ (39), അസദ് ഷെഫീഖ്(41) എന്നിവർ രണ്ടാം ഇന്നിങ്സിൽ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.