അബൂദബി: ഒന്നാം ടെസ്റ്റിെൻറ കടംവീട്ടി അബൂദബിയിൽ തകർപ്പൻ ജയത്തോടെ പാകിസ്താെൻറ പരമ്പര വിജയം. രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയയെ 373 റൺസിന് തോൽപിച്ച പാകിസ്താൻ ചരിത്രത്തിലെ മികച്ച വിജയത്തോടെ പരമ്പര 1-0ത്തിന് സ്വന്തമാക്കി. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യകളി സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ മുഹമ്മദ് അബ്ബാസാണ് പാകിസ്താെൻറ വിജയ ശിൽപി.
സ്കോർ ചുരുക്കത്തിൽ: പാകിസ്താൻ 282 (ഫഖർ സമാൻ 94, സർഫറാസ് 94/നഥാൻ ലിയോൺ 4), 400 (ബാബർ അസാം 99, സർഫറാസ് 81); ആസ്ട്രേലിയ 145 (മുഹമ്മദ് അബ്ബാസ് 5വിക്കറ്റ്), 164 (മാർനസ് 43 റൺസ്, മുഹമ്മദ് അബ്ബാസ് 5വിക്കറ്റ്)
ഇരു ഇന്നിങ്സുകളിലുമായി അഞ്ചു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് അബ്ബാസിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഒാസിസ് രണ്ടാം ഇന്നിങ്സ് 164ന് അവസാനിച്ചതോടെ വിജയം അനായാസമായി മാറി. ഒന്നാം ഇന്നിങ്സിൽ 137 റൺസെടുത്ത പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ ഒരു റൺസിന് സെഞ്ച്വറി നഷ്ടമായ ബാബർ അസമിെൻറയും (99), അർധസെഞ്ച്വറി നേടിയ ഫഖർ സമാൻ (66), അസ്ഹർ അലി (64), സർഫറാസ് (81) എന്നിവരുടെയും മികവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 400 റൺസെടുത്തപ്പോൾ ഇന്നിങ്സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിൽ 537 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഒാസിസ് വെറും 49.4 ഒാവറിൽ 164ന് പുറത്തായി. 43 റൺസെടുത്ത മാർനസാണ് കങ്കാരുപ്പടയുടെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.