ദുബൈ: ഒന്നാം ടെസ്റ്റിലെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് പാകിസ്താൻ. രണ്ടാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഭീതിയിലായ ന്യൂസിലൻഡിന് നാണക്കേട് മാറ്റാൻ ഇനിയും 197 റൺസ് വേണം. ഒന്നാം ഇന്നിങ്സിൽ ഹാരിസ് സുഹൈലിെൻറയും (147) ബാബർ അസമിെൻറയും (127 നോട്ടൗട്ട്) സെഞ്ച്വറി മികവിൽ അഞ്ചിന് 418 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത പാകിസ്താനെതിരെ ന്യൂസിലൻഡ് മറുപടി ബാറ്റിങ്ങിൽ 90ന് പുറത്തായി. വെറും 12.3 ഒാവർ എറിഞ്ഞ് എട്ടു വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ യാസിർഷാക്കു മുന്നിലാണ് കിവികൾ ദയനീയമായി കീഴടങ്ങിയത്. പാകിസ്താന് 328 റൺസിെൻറ ലീഡ്.
ഫോളോഒാൺ വഴങ്ങി ബാറ്റിങ് തുടർന്ന ന്യൂസിലൻഡ് മൂന്നാം ദിനം കളി അവസാനിക്കുേമ്പാൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലാണ്. ടോം ലതാം (44), റോസ് ടെയ്ലർ (49) എന്നിവരാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ സ്കോർ 50ലെത്തിയപ്പോഴാണ് ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നെ തുരുതുരാ വീണു. ഒാപണർ ജീത് റാവൽ (31) ടോപ് സ്കോററായപ്പോൾ, ഏഴു പേരാണ് പൂജ്യത്തിന് വീണത്. രണ്ടാം ഇന്നിങ്സിൽ വീണ രണ്ടു വിക്കറ്റും യാസിർഷാക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.