ന്യൂഡൽഹി: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ മുംബൈ താരം പൃഥ്വി ഷാ നയിക്കും. 2018 ജനുവരി 13 മുതൽ ഫെബ്രുവരി മൂന്നുവരെ ന്യൂസിലൻഡിലാണ് ലോക പോരാട്ടം. മൂന്നു തവണ ചാമ്പ്യന്മാരായ ഇന്ത്യ 2012ന് ശേഷം ആദ്യ കിരീടം തേടിയാണ് ഇക്കുറി ഒരുങ്ങുന്നത്. അവസാന നടന്ന 2016 ലോകകപ്പിൽ റണ്ണറപ്പായിരുന്നു ഇന്ത്യ. 16 അംഗ ടീമിൽ മലയാളിതാരങ്ങൾ ആരും ഇടം നേടിയില്ല.
ടീം: പൃഥ്വി ഷാ, ശുഭ്മാൻഗിൽ, മഞ്ജത് കാൽറ, ഹിമാൻഷു റാണ, അഭിഷേക് ശർമ, റിയാൻ പരാഗ്, ആര്യൻ ജുയൽ, ഹാർവിക് ദേശായ്, ശിവം മാവി, കമലേഷ് നഗർകോതി, ഇഷാർ പോറൽ, അർഷദീപ് സിങ്, അനുകുൽ റോയ്, ശിവ സിങ്, പങ്കജ് യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.