ഗ്ലാസ്ഗോ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് വെള്ളിത്തിളക്കം. ഒരു മണിക്കൂർ 49 മിനിറ്റ് നീണ്ട കലാശപ്പോരിനൊടുവിൽ ജപ്പാെൻറ നേസാമി ഒകുഹരയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് ഇന്ത്യൻ താരം പൊരുതിവീണത് (സ്കോർ: 19--21, 22--20, 20--22). സൈന നെഹ്വാളിനു ശേഷം ലോക ബാഡ്മിൻറണിൽ വെള്ളി നേടുന്ന രണ്ടാമത്തെ താരമായി സിന്ധു. റിയോ ഒളിമ്പിക്സിലും സിന്ധുവിന് കലാശപ്പോരിൽ കാലിടറിയിരുന്നു. ഇൗ ടൂർണമെൻറിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ നേട്ടമാണിത്. നേരത്തേ സൈന നെഹ്വാൾ വെങ്കലം നേടിയിരുന്നു.
2015ലാണ് ഇന്ത്യ ഇതിനുമുമ്പ് ഫൈനലിലെത്തിയത്. അന്ന് സ്പെയിനിെൻറ കരോളിന മാരിനോട് േതാറ്റാണ് സൈന നെഹ്വാളിന് സ്വർണം നഷ്ടമായത്. ഇൗ ടൂർണമെൻറിൽ സൈന നെഹ്വാളിനെ തോൽപിച്ചാണ് നേസാമി ഒകുഹര ഫൈനലിൽ ഇടംനേടിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ലോകചാമ്പ്യൻഷിപ്പിൽ രണ്ട് മെഡൽ നേടുന്നത്.
ആദ്യമായി ലോകകിരീടം ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യവുമായി പത്താം റാങ്കുകാരിയായ ഒകുഹരയെ നേരിടാനിറങ്ങിയ നാലാം റാങ്കുകാരിയായ സിന്ധു അവസാന ഗെയിമിെൻറ അവസാന നിമിഷം വരെ മുന്നിട്ടുനിന്ന ശേഷമാണ് കീഴടങ്ങിയത്. ആദ്യ ഗെയിം മുതൽ മത്സരം സിന്ധുവിനൊപ്പമായിരുന്നു. 11-5ന് മുന്നിൽനിന്ന ശേഷമാണ് ആദ്യ ഗെയിം നഷ്ടപ്പെടുത്തിയത്. രണ്ടാം ഗെയിമിൽ ഗംഭീരമായി തിരിച്ചുവന്ന സിന്ധു 22-20ന് ജീവൻ നിലനിർത്തി. അവസാന ഗെയിമിൽ 19-17ന് മുന്നിട്ടുനിന്ന് കിരീടത്തിനടുത്തെത്തിയ ശേഷമാണ് ഇന്ത്യൻ താരം വീണത്. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആറാം മെഡൽ നേട്ടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.