സൂറത്ത്: രഞ്ജി ട്രോഫിയിൽ ആദ്യ എവേ മത്സരത്തിനിറങ്ങുന്ന കേരളം ഇന്ന് ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറയുടെ മുന്നിൽ. പരിക്കു മാറി ഇന്ത്യൻ ടീമിൽ തിരിച്ചുവരാൻ ഒരുങ്ങുന്ന ബുംറയെ ഫിറ്റ്നസ് തെളിയിക്കാൻ ഗുജറാത്ത് രഞ്ജി ടീമിൽ ഉൾപ്പെടുത്തിയപ്പോൾ പെട്ടത് കേരളം. സെപ്റ്റംബർ മുതൽ ടീമിനു പുറത്താണ് ബുംറ. ആസ്ട്രേലിയ, ശ്രീലങ്ക ടീമുകൾക്കെതിരായ മത്സരങ്ങൾക്കുള്ള ടീമിൽ ബുംറയും ഇടംനേടിയിട്ടുണ്ട്. അതിനുമുമ്പ് ഫിറ്റ്നസ് തെളിയിക്കുകയെന്നതാണ് ലക്ഷ്യം.
ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ സമനില വഴങ്ങുകയും പിന്നീട് ബംഗാളിനോട് തോൽക്കുകയും ചെയ്ത കേരളം ആദ്യ ജയം ലക്ഷ്യമിട്ടാണ് ഗുജറാത്തിനെതിരെ ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഇടംപിടിച്ച സഞ്ജു സാംസൺ കേരള സംഘത്തിനൊപ്പമുണ്ട്. ഡൽഹിക്കെതിരെ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയെങ്കിലും അവസാന ഇന്നിങ്സിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. എന്നാൽ, ബംഗാളിനെതിരെ ബാറ്റിലും ബൗളിലും നിരാശപ്പെടുത്തി.
ഗുജറാത്തിന് ഇത് രണ്ടാം മത്സരമാണ്. ആദ്യ അങ്കത്തിൽ ഹൈദരാബാദിനെ എട്ടു വിക്കറ്റ് തോൽപിച്ചിരുന്നു. പ്രിയങ്ക് പഞ്ചാലാണ് ക്യാപ്റ്റൻ. പാർഥിവ് പട്ടേൽ, പിയൂഷ് ചൗള, അക്സർ പട്ടേൽ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.