തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ ബംഗാൾ ഇന്നിങ്സ് ലീഡിലേക്ക്. തുമ്പ സെൻറ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിെൻറ രണ്ടാംദിനം കളി അവസാനിക്കുേമ്പാൾ കേരളത്തിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 239 റൺസ് പിന്തുടരുന്ന സന്ദർശകർ ആറ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടിയിട്ടുണ്ട്. സെഞ്ച്വറി നേടിയ ഒാപണർ അഭിഷേക് കുമാർ രാമെൻറയും ദേശീയതാരം മനോജ് തിവാരിയുടെ അർധസെഞ്ച്വറിയുടെയും മികവിലാണ് ബംഗാൾ ആധിപത്യം സ്ഥാപിച്ചത്.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 237 റൺസുമായി രണ്ടാം ദിനത്തിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന് എട്ട് പന്തുകളിൽ രണ്ട് റൺസ് മാത്രം േനടിയപ്പോഴേക്കും ശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകരുടെ ഒാപണർ എ.ആർ. ഇൗശ്വരനും, കൗശിക് ഘോഷും 24 റൺസിനിടെ മടങ്ങി. എന്നാൽ, ഏഴ് ഫോറും രണ്ട് സിക്സുമായി 110 റൺസ് നേടിയ ഒാപണർ അഭിഷേക് കുമാർ രാമൻ, മനോജ് തിവാരി (51) എന്നിവർ ചേർന്ന് മൂന്നാംവിക്കറ്റിൽ നേടിയ 99 റൺസിെൻറ കൂട്ടുകെട്ടാണ് മത്സരം ബംഗാളിന് അനുകൂലമാക്കിയത്. രണ്ടാം ദിനം കളി ഷഹ്ബാസും (25) അർണബ് നന്ദിയും (7) ക്രീസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.