തിരുവനന്തപുരം: ബാറ്റ് കൊണ്ട് മാന്ത്രികത സൃഷ്ടിച്ച ഒാൾറൗണ്ടർ ജലജ് സക്സേന പന്തുകൊണ്ടും കൊടുങ്കാറ്റായപ്പോൾ ആന്ധ്രക്കെതിരായ രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം വിജയപ്രതീക്ഷയിൽ. ഇനി ഒരു ദിവസം ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം കൈയിലുള്ള ആന്ധ്രക്ക് 28 റൺസിെൻറ മാത്രം ലീഡാണുള്ളത്. 30 റൺസുമായി ടോപ്സ്കോററായി തുടരുന്ന റിക്കി ഭുയിയിലാണ് ആന്ധ്രയുടെ ഏകപ്രതീക്ഷ.
ഒന്നാം ഇന്നിങ്സിൽ 74 റൺസിെൻറ ലീഡ് നേടിയ കേരളം മൂന്നാം ദിവസത്തെ കളി അവസാനിക്കുേമ്പാൾ 102 റൺസ് നേടുന്നതിനിടെ ആന്ധ്രയുടെ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. തുമ്പ സെൻറ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിെൻറ രണ്ടാം ദിനത്തിൽ സെഞ്ച്വറി നേട്ടം കൈവരിച്ച ജലജ്സക്സേന മൂന്നാംദിനത്തിൽ 44 റൺസ് മാത്രം വഴങ്ങി ആന്ധ്രയുടെ ഏഴ് വിക്കറ്റുകൾ കടപുഴകിയാണ് കേരളത്തെ വിജയവഴിയിലേക്ക് നയിക്കുന്നത്. സ്കോർ: ആന്ധ്ര 254, 102/8; കേരളം 328 (74 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്)
കഴിഞ്ഞദിവസം ഒരു വിക്കറ്റ് നഷ്ടത്തിൽ 227 റൺസുമായി മൂന്നാംദിനത്തെ കളി തുടങ്ങിയ കേരളം 328 റൺസെടുക്കുേമ്പാഴേക്കും പുറത്തായി. 14 റൺസ് കൂടി സ്കോർബോർഡിൽ ചേർക്കുന്നതിനിടെ 133 റൺസ് േനടി ജലജ് സക്സേനയെ കേരളത്തിന് നഷ്ടമാകുകയായിരുന്നു.
മനീഷ് ഗോളമരു ജലജിനെ ക്ലീൻ ബൗൾഡാക്കി. പിന്നാലെ വന്ന ഇന്ത്യൻതാരം സഞ്ജു സാംസൺ പൂജ്യത്തിലും 47 റൺസ് നേടിയ രോഹൻപ്രേമും വൈകാതെ മടങ്ങി. പിന്നീട് ക്യാപ്റ്റൻ സചിൻബേബിയും (21), വി.എ. ജഗദീഷും (20)കേരളത്തെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചെങ്കിലും സ്കോർ 290 ലെത്തിയപ്പോൾ സചിൻ പുറത്തായി. തുടർന്ന് സൽമാൻ നിസാർ (14), അക്ഷയ്ചന്ദ്രൻ (15), ബേസിൽ തമ്പി (3), കെ.സി. അക്ഷയ് (2) എന്നിവർ പവലിയനിലേക്ക് മടങ്ങിയതോടെ കേരളത്തിെൻറ ആദ്യ ഇന്നിങ്സ് 328 റൺസിന് അവസാനിച്ചു.
ആന്ധ്രക്ക് വേണ്ടി മനീഷ് ഗൊളമരു, ഷൊയ്ബ് മുഹമ്മദ്ഖാൻ എന്നിവർ മൂന്നുവീതവും കരൺ ശർമ രണ്ടും അയ്യപ്പ ബന്ധാരു, പി. വിജയകുമാർ എന്നിവർ ഒാരോ വിക്കറ്റുകൾ വീതവും നേടി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആന്ധ്രയുടെ സ്കോർ 21 ലെത്തിയപ്പോൾ ഒാപണർ അശ്വിൻ ഹെബ്ബാറിനെ പുറത്താക്കി ജലജ് സക്സേന പന്തുകൊണ്ടുള്ള മാന്ത്രിക പ്രകടനത്തിന് തുടക്കം കുറിച്ചു.
19 ഒാവറുകൾ ബൗൾ ചെയ്ത ജലജ് 44 റൺസ് വഴങ്ങിയാണ് ആന്ധ്രയുടെ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയത്. ശേഷിച്ച ഒരുവിക്കറ്റ് കെ.സി. അക്ഷയ് സ്വന്തമാക്കി. ജലജിെൻറ പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ആന്ധ്രയുടെ ബാറ്റ്സ്മാൻമാർക്ക് സാധിക്കാത്ത കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 47 പന്തുകൾ നേരിട്ട് 30 റൺസുമായി ഇപ്പോഴും ക്രീസിലുള്ള എട്ടാമനായി എത്തിയ റിക്കി ഭുയി മാത്രമാണ് പിടിച്ചുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.