കൃഷ്ണഗിരി (വയനാട്): ചരിത്രപ്പിറവിക്കും വിജയത്തിനുമിടയില്‍ ഇനി പത്തു വിക്കറ്റ് ദൂ രം. പുല്ലുനിറഞ്ഞ പിച്ചില്‍ പ്രതീക്ഷകള്‍ പച്ചപിടിക്കുമോയെന്ന് ഒരു ദിനംകൊണ്ടുതന്ന െ എറിഞ്ഞറിയാം. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെമിഫൈനലെന്ന ചരിത്രനേട്ടത്തിലേക്ക് കണ് പാര്‍ക്കുന്ന കേരളം എതിരാളികളായ ഗുജറാത്തിന് വെച്ചുനീട്ടിയത് 195 റണ്‍സിെൻറ വിജയലക് ഷ്യം. ഇരുനിരക്കും ഏറക്കുറെ തുല്യസാധ്യത കല്പിക്കപ്പെടുന്ന കളത്തില്‍ മൂന്നാംദിവസത ്തെ കളി ആവേശകരമാകുമെന്നുറപ്പ്. തുടര്‍ച്ചയായ രണ്ടാംദിനത്തിലും വിക്കറ്റ് കൊയ്ത്തു കണ്ട കൃഷ്ണഗിരിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാമിന്നിങ്സില്‍ കേരളം 171 റണ്‍സിന് പുറത് തായി.
നേരത്തേ, നാലു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെയും മൂന്നു വീതം വിക്കറ്റെടു ത്ത ബേസില്‍ തമ്പി, എം.ഡി. നിധീഷ് എന്നിവരുടെയും മികവില്‍ ഗുജറാത്തിനെ കേരളം 162 റണ്‍സിന് പുറത്താക്കിയിരുന്നു. 23 റണ്‍സിെൻറ നിര്‍ണായക ലീഡ് നേടിയ കേരളത്തിനുവേണ്ടി രണ്ടാമിന്നിങ്സില്‍ സിജോമോന്‍ ജോസഫ് 56ഉം ജലജ് സക്സേന പുറത്താകാതെ 44ഉം റണ്‍സടിച്ചു. പൊട്ടലേറ്റ വിരലുമായി അവസാനക്കാരനായി ക്രീസിലെത്തിയ സഞ്ജു സാംസണിെൻറ ധീരത രണ്ടാംദിനത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായി. ഈര്‍പ്പമുള്ള പിച്ചില്‍ പേസ്ബൗളര്മാര്ക്ക് പിന്തുണ കിട്ടുമെന്നതിനാല്‍ വ്യാഴാഴ്ച ആദ്യ സെഷനില്‍ പരമാവധി വിക്കറ്റുകള്‍ വീഴ്ത്തി ഗുജറാത്തിനെ സമ്മര്‍ദത്തിലാഴ്ത്തുകയാണ് കേരളത്തിെൻറ ഉന്നം. അഞ്ചു ദിവസത്തെ കളി അത്യത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മൂന്നാം ദിവസത്തില്‍തന്നെ തീരുമാനമാകും.
ലീഡിലേക്കു
പന്തെറിഞ്ഞ് കേരളം
പ്രതീക്ഷിച്ച വിക്കറ്റുകളിലേക്കാണ് ബുധനാഴ്ച രാവിലെ കേരളം പന്തെറിഞ്ഞുതുടങ്ങിയത്. നല്ല മഞ്ഞുവീഴ്ചയുണ്ടായിരുന്ന ദിവസം, പിച്ചിലെ ഈര്‍പ്പവും പുല്ലിെൻറ സാന്നിധ്യവും നന്നായി ഉപയോഗപ്പെടുത്തി ആഞ്ഞടിച്ച ആതിഥേയ ബൗളര്‍മാര്‍ക്കു മുന്നില്‍ ഗുജറാത്തുകാര്‍ റണ്ണെടുക്കാന്‍ കഴിയാതെ കുഴങ്ങി. നാലിന് 97 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് തുടര്‍ന്ന ഗുജറാത്ത് സ്കോറിലേക്ക് അഞ്ചു റണ്‍സ് കൂട്ടിച്ചേര്ക്കുംമുമ്പ് റിജുല്‍ ഭട്ടിനെ (14) വിക്കറ്റിനു മുന്നില്‍ കുടുക്കി സന്ദീപാണ് ആദ്യപ്രഹരം സമ്മാനിച്ചത്. ധ്രുവ് റവാലിനെ (17) ബേസില്‍ ക്ലീൻബൗള്‍ഡാക്കിയപ്പോള്‍ അക്സര്‍ പട്ടേലിെൻറ (ഒന്ന്) പ്രതിരോധം അതേ രീതിയില്‍ തകര്‍ത്തെറിഞ്ഞത് സന്ദീപ്. വാലറ്റത്ത് റൂഷ് കലാരിയ (54 പന്തില്‍ 36) നടത്തിയ ചെറുത്തുനില്പാണ് സ്കോർ 150 കടത്തിയത്.
പാളിയ തുടക്കം,
പതിയെ രക്ഷാപ്രവര്‍ത്തനം
ഒന്നാമിന്നിങ്സ് ലീഡിെൻറ മാനസിക മുന്‍തൂക്കവുമായി ക്രീസിലിറങ്ങിയ കേരളത്തിെൻറ തുടക്കം അമ്പേ മോശമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 12 റണ്‍സ് ചേര്‍ക്കുമ്പോഴേക്ക് ഓപണര്‍മാര്‍ ഇരുവരും പവിലിയനില്‍ തിരിെച്ചത്തി. മുഹമ്മദ് അസ്ഹറുദ്ദീന് നേരിട്ട മൂന്നാം പന്തില്‍ റണ്ണെടുക്കാതെ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ പി. രാഹുല്‍ (10) അർസാൻ നഗസ്വാളയുടെ പന്തില്‍ സ്ലിപ്പില്‍ പിടികൊടുത്ത് മടങ്ങി.
പിന്നീട് ഒത്തുചേര്‍ന്ന സിജോമോനും വിനൂപ് മനോഹരനും (16) ശ്രദ്ധാപൂര്‍വം മുന്നേറവെ പാര്‍ഥിവ് പട്ടേല്‍ ടീമിലെ മുഖ്യസ്പിന്നര് അക്സര്‍ പട്ടേലിനെ അവതരിപ്പിച്ചു. തെൻറ രണ്ടാം പന്തില്‍തന്നെ വിനൂപിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് അക്സര്‍ മിടുക്കു കാട്ടിയത്. തുടര്‍ന്ന് സിജോമോനും ക്യാപ്റ്റന്‍ സചിന് ബേബിയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടിലായിരുന്നു ആതിഥേയര്‍ക്ക് പ്രതീക്ഷ. 39 റണ്‍സ് ചേര്‍ത്ത ഈ ജോടിയെയും വേര്‍പിരിച്ചത് അക്സര്‍ പട്ടേലായിരുന്നു. ചായക്ക് അഞ്ചു മിനിറ്റ് മാത്രമിരിക്കെ സ്റ്റംപിനു പുറത്തേക്കു ഗതിമാറിയ പട്ടേലിെൻറ പന്തില്‍ അനാവശ്യമായി ബാറ്റുവെച്ച സചിനെ (42 പന്തില്‍ 24) ഒന്നാം സ്ലിപ്പില്‍ റുജുല്‍ ഭട്ട് മികച്ച ക്യാച്ചിലൂടെ കൈയിലൊതുക്കി. വിഷ്ണു വിനോദ് (17 പന്തില്‍ ഒമ്പത്) നഗ്വാസ്വാലയുടെ പന്തില്‍ ഷോട്ടിനു ശ്രമിച്ചപ്പോള്‍ രണ്ടാം സ്ലിപ്പില്‍ കഥെൻറ ക്യാച്ച്. 133 പന്തില്‍ എട്ടു ഫോറുകളടക്കം അര്‍ധശതകം കുറിച്ച സിജോമോന്‍ കലാരിയയുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് മടങ്ങിയത്.
സുധീരം സഞ്ജു
കൃഷ്ണഗിരി: വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏതെങ്കിലുമൊരു താരത്തിന് ഇതുവരെ ലഭിച്ചതില്‍വെച്ച് ഏറ്റവും വലിയ വരവേല്പാണ് സഞ്ജു വി. സാംസണിന് ബുധനാഴ്ച ലഭിച്ചത്. ഒരു വശത്ത് ജലജ് സക്സേന ഉറച്ചുനില്‍ക്കെ ബേസില്‍ തമ്പി, എം.ഡി. നിധീഷ് എന്നിവര്‍ക്കു പിന്നാലെ സന്ദീപ് വാര്യരും പൂജ്യത്തിന് പുറത്തായതോടെ കേരളത്തിെൻറ രണ്ടാമിന്നിങ്സ് 163 റണ്‍സില്‍ അവസാനിച്ചെന്ന് കരുതിയതായിരുന്നു. ഒടുവില്‍ എതിരാളികളെയും കാണികളെയും അമ്പരപ്പിച്ച് മുറിവേറ്റ കൈയുമായി സഞ്ജു പാഡുകെട്ടിയിറങ്ങി.
കഴിഞ്ഞ ദിവസം ഒന്നാമിന്നിങ്സില്‍ ബാറ്റിങ്ങിനിടെ കൈവിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ക്രീസ് വിട്ട സഞ്ജുവിന് നാലാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാൽ, ഫോമിലുള്ള സക്സേന മറുവശത്തുള്ളപ്പോള്‍ പിന്തുണ നല്കാന് പൊട്ടലേറ്റ വിരലുമായി സഞ്ജു സുധീരം കളത്തിലെത്തുകയായിരുന്നു.
നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സഞ്ജുവിനെ സ്വാഗതം ചെയ്തത്. റൂഷ് കലാരിയയുടെ അതിവേഗ പന്തുകളെയും അക്സര്‍ പട്ടേലിെൻറ സ്പിന്‍ തന്ത്രങ്ങളെയും ഒറ്റക്കൈയുമായി പ്രതിരോധിച്ച സഞ്ജു രണ്ടാം ദിവസം സ്റ്റംപെടുക്കാനിരിക്കെ, അക്സറിെൻറ ബൗളിങ്ങില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. പന്ത് ബാറ്റില്കൊണ്ടശേഷമാണ് പാഡില്‍ തട്ടിയതെന്ന വാദം സഞ്ജു ഉയര്‍ത്തിയെങ്കിലും അമ്പയര്‍ ചൂണ്ടുവിരലുയര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.