തിരുവനന്തപുരം: ജലജ് സക്സേന പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ മികവിൽ ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ കേരളം ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. ആന്ധ്ര ഉയർത്തിയ 254 റൺസ് പിന്തുടരുന്ന കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 227 റൺസ് നേടിയിട്ടുണ്ട്. ഒമ്പത് വിക്കറ്റുകൾ ശേഷിക്കെ, ലീഡ് നേടാൻ കേരളത്തിന് 28 റൺസ് മതി. 11 ഫോറുകളുടെ അകമ്പടിയോടെ 127 റൺസുമായി ഒാൾറൗണ്ടർ ജലജ് സക്സേനയും 34 റൺസുമായി രോഹൻ പ്രേമുമാണ് ക്രീസിലുള്ളത്. 56 റൺസ് നേടിയ കെ.ബി. അരുൺ കാർത്തിക്കിെൻറ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസുമായി രണ്ടാം ദിനം കളി ആരംഭിച്ച ആന്ധ്രയുടെ ഇന്നിങ്സ് 254ൽ അവസാനിച്ചു. സ്കോർ 246ൽ എത്തിയപ്പോൾ 18 റൺസെടുത്ത ഷൊയ്ബ് മുഹമ്മദ്ഖാനെ അക്ഷയ് ചന്ദ്രെൻറ കൈകളിലെത്തിച്ച് ബേസിൽ തമ്പിയാണ് ആന്ധ്രയുടെ ഒമ്പതാം വിക്കറ്റ് സ്വന്തമാക്കിയത്. സ്കോർ 254 ലെത്തിയപ്പോൾ 14 റൺസെടുത്ത അയ്യപ്പബണ്ഡാരു ഉയർത്തിയടിച്ച സന്ദീപ് വാര്യരുടെ പന്ത് ബേസിൽ തമ്പി കൈകളിലൊതുക്കി ആന്ധ്രയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. കേരളത്തിനു വേണ്ടി 64 റൺസ് വഴങ്ങി കെ.സി. അക്ഷയ് നാലും 50 റൺസ് വഴങ്ങി ബേസിൽ തമ്പി മൂന്നും സന്ദീപ് വാര്യർ 40 റൺസിന് രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും നേടി.
തുടർന്ന്, കേരളം വളരെ കരുതലോടെയായിരുന്നു ഇന്നിങ്സ് തുടങ്ങിയത്. ജലജ് സക്സേനയും അരുണും ചേർന്ന് ഒന്നാം വിക്കറ്റിൽ 139 റൺസ് നേടി. 37.3 ാം ഒാവറിൽ അരുൺ കാർത്തിക്കിനെ വിക്കറ്റിന് മുന്നിൽ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി ഷൊയ്ബ് മുഹമ്മദ് ഖാൻ ആദ്യവിക്കറ്റ് നേടി. എന്നാൽ, പിന്നീടെത്തിയ രോഹൻ പ്രേമിനെ കൂട്ടുപിടിച്ച് ജലജ് സക്സേന കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 143 പന്തുകൾ നേരിട്ട് ജലജ് സക്സേന തെൻറ സെഞ്ച്വറിയും കേരളത്തെ 200 കടത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.