തിരുവനന്തപുരം: അവസാന രണ്ട് മൽസരങ്ങളിലെ വിജയാവേശം ചോർന്നുപോയ കേരളം മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ് ബി മൽസരത്തിൽ ഇന്നിങ്സ് തോൽവിയിലേക്ക്. 265 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളം, രണ്ടാംദിനം കളി അവസാനിക്കുേമ്പാൾ നാല് വിക്കറ്റിന് 38 എന്ന പരിതാപകരമായ നിലയിലാണ്. ആദ്യ ഇന്നിങ്സിൽ 63 റൺസിന് തകർന്നടിഞ്ഞ കേരളം രണ്ടാം ഇന്നിങ്സിലും ബാറ്റിങ് മറന്നു. രണ്ടു ദിവസം കളി േശഷിക്കെ ആറ് വിക്കറ്റുകൾ മാത്രം കൈവശമുള്ള കേരളത്തിന് 227 റൺസ് നേടിയാലേ സ്വന്തം തട്ടകത്തിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാനാകൂ.
വലിയ സ്കോർ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് ആദ്യ ഒാവറിൽ തന്നെ പ്രഹരമേറ്റു. സ്കോർ നാലിൽ എത്തിയപ്പോൾ നാല് റൺസ് നേടിയ കെ.ബി. അരുൺ കാർത്തിക്കിനെ നഷ്ടമായി. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടിയ കുൽദീപ് സെൻ അരുണിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ വന്ന രോഹൻ പ്രേമും ഒന്നാം ഇന്നിങ്സിെൻറ തനിയാവർത്തനമായി റണ്ണൊന്നും നേടാതെ മടങ്ങി. ജലജ് സക്സേന ഒന്നും രാത്രി കാവൽക്കാരനായി ഇറങ്ങിയ അക്ഷയ് ചന്ദ്രൻ രണ്ടും റൺസുമായി കൂടാരം കയറിയതോടെ കേരളം നാല് വിക്കറ്റിന് എട്ട് എന്ന പരിതാപകരമായ അവസ്ഥയിലായി.
തുടർന്ന്, ക്രീസിലെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി (20), വി.എ. ജഗദീഷ് (ഒമ്പത്) എന്നിവരാണ് കൂടുതൽ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം അവസാനിപ്പിച്ചത്. ഇൗ കൂട്ടുകെട്ടിലാണ് കേരളത്തിെൻറ അവശേഷിക്കുന്ന പ്രതീക്ഷ. ഫോം കണ്ടെത്താൻ വിഷമിക്കുന്ന സഞജു സാംസനും ആതിഥേയ നിരയിൽ ബാറ്റ് ചെയ്യാനുണ്ട്. തോൽവി ഒഴിവാക്കാൻ അത്ഭുതങ്ങൾക്ക് കാത്തിരിക്കുകയാണ് കേരളം. മധ്യപ്രദേശിനുവേണ്ടി കുൽദീപ് സെന്നും ആവേഷ് ഖാനും രണ്ടു വിക്കറ്റ് വീതം നേടി.
നേരത്തെ തുമ്പ സെൻറ് സേവ്യേഴ്സ് ഗ്രൗണ്ടിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച മധ്യപ്രദേശിനെ എളുപ്പം തളക്കാൻ കേരളത്തിനായില്ല. രജിത് പടിദർ (73), ക്യാപ്റ്റൻ നമൻ ഒാജ (79), യാഷ് ദുബെ (79) എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് സന്ദർശകർ 328 റൺസ് പടുത്തുയർത്തിയത്. കേരളത്തിനുവേണ്ടി ഒാൾ റൗണ്ടർ ജലജ് സക്സേന 120 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി. സന്ദീപ് വാര്യർ, ബേസിൽ തമ്പി എന്നിവർ രണ്ട് വീതവും കെ.സി. അക്ഷയ് ഒരു വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.