?????????

സഞ്ജുവിനും രക്ഷിക്കാനായില്ല; ര‍ഞ്ജിയിൽ തമിഴ്​നാടിനെതിരെ കേരളത്തിന്​ വൻ തോൽവി

ചെ​െന്നെ: സമനിലക്കായി പൊരുതിയ കേരളത്തെ ചുരുട്ടികെട്ടി രഞ്​ജിയിൽ തമിഴ്​നാടി​​െൻറ തകർപ്പൻ ജയം. എലൈറ്റ്​ ഗ്രൂ പ്​ ‘ബി’യിലെ അഞ്ചാം അങ്കത്തിൽ 151 റൺസിനാണ്​ തമിഴ്​നാട്​ അയൽക്കാരെ വീഴ്​ത്തിയത്​. അവസാന ദിനം 342 റൺസ്​ ലക്ഷ്യവുമായ ി ബാറ്റിങ് ആരംഭിച്ച കേരളത്തിന്​ പ്രതീക്ഷ നൽകുന്നതായിരുന്നു തുടക്കം. ജലജ്​ സക്​സേന നേര​േത്ത പോയെങ്കിലും ഒന്ന ിന്​ 27 റൺസ്​ എന്ന നിലയിൽ ഞായറാഴ്​ച ക്രീസിലെത്തിയവർ കേരളത്തെ മുന്നോട്ടുനയിച്ചു.

അരുൺ കാർത്തികി​​െൻറ (12) വിക്കറ്റാണ്​ ആദ്യം നഷ്​ടമായത്​. പിന്നാലെ സിജോമോൻ ജോസഫും (55), സഞ്​ജു സാംസണും (91) നടത്തിയ ഉജ്ജ്വല കൂട്ടുകെട്ടിൽ കേരളം ഉണർന്നു. രണ്ടിന്​ 150 കടന്നപ്പോൾ സമനില വിട്ട്​, ജയിക്കാമെന്നും സ്വപ്​നം കണ്ടു. എന്നാൽ, 53ാം ഒാവറിൽ സിജോമോനെ ടി. നടരാജൻ പുറത്താക്കിയതോടെ കളി വഴിതിരിഞ്ഞു. പിന്നെയെല്ലാം പെ​െ​ട്ടന്നായിരുന്നു. പി. രാഹുൽ (0), സചിൻ ബേബി (0), വി.എ. ജഗദീഷ്​ (0) എന്നിവർ രണ്ട്​ ഒാവറിനുള്ളിൽ പുറത്തായി.

വിഷ്​ണു വിനോദ്​ (14), ബേസിൽ തമ്പി (0), സന്ദീപ്​ വാര്യർ (0) എന്നിവർ തൊട്ടുപിന്നാലെ മടങ്ങിയതോടെ കേരളം ദയനീയമായി പരാജയപ്പെട്ടു. കൂട്ടത്തകർച്ചക്കിടെ പകച്ചുപോയ സഞ്​ജു സാംസൺ എട്ടാമനായാണ്​ മടങ്ങിയത്​. 217 റൺസിന്​ കേരളം കീഴടങ്ങിയതോടെ തമിഴ്​നാടി​​​െൻറ ആദ്യ ജയം. രണ്ട്​ ഇന്നിങ്​സിലുമായി എട്ട്​ വിക്കറ്റ്​ വീഴ്​ത്തിയ ടി. നടരാജനാണ്​ മാൻ ഒാഫ്​ ദ മാച്ച്​. ഗ്രൂപ്പിൽ 13 പോയൻറുമായി രണ്ടാം സ്​ഥാനത്താണ്​ കേരളം. സ്​കോർ: ​തമിഴ്​നാട്​ 268, 252/7 ഡിക്ല. കേരളം 152, 217.

Tags:    
News Summary - ranji trophy kerala-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.