കൃഷ്ണഗിരി (വയനാട്): വിദർഭയും ചന്ദ്രകാന്ത് പണ്ഡിറ്റും ഒരു വരവുകൂടി വന്നിരിക്കുന് നു കൃഷ്ണഗിരിയിൽ. രഞ്ജി ട്രോഫിയുടെ കളത്തിൽ രാജ്യത്തെ സാധാരണ ടീമായല്ല വിദർഭയുട െ രണ്ടാം വരവെന്ന തിരിച്ചറിവു വേണ്ടത് കേരളത്തിനാണ്. നിലവിലെ ചാമ്പ്യന്മാരെന്ന പകിട് ടുമായി കിരീടസ്വപ്നങ്ങളുടെ ചുരത്തിനുമുകളിലേക്ക് വിദർഭ പാഡുകെട്ടിയെത്തുേമ് പാൾ, അവരെ അട്ടിമറിച്ച് ചരിത്രത്തിൽ നടാടെ കലാശക്കളിയിലെത്തുകയെന്ന വമ്പൻ മോഹമ ാണ് കേരളത്തിെൻറ ഉള്ളിൽ. അടിച്ചുതകർക്കാൻ വസീം ജാഫറും എറിഞ്ഞുടക്കാൻ ഉമേഷ് യാദവുമുള്ളപ്പോൾ ഇൗ വിദർഭ മുമ്പ് വയനാട്ടിലെത്തിയ പഴയ വിദർഭയല്ല.
കാലിക്കറ്റ് എയർപോർട്ടിൽ വിമാനമിറങ്ങിയ ടീം സുൽത്താൻ ബത്തേരിക്കടുത്ത് കൊളഗപ്പാറയിലെ റിസോർട്ടിലേക്കുള്ള യാത്രാമധ്യേ സ്റ്റേഡിയത്തിൽ ഹ്രസ്വസന്ദർശനത്തിന് താൽപര്യം കാട്ടുകയായിരുന്നു. ൈവകീട്ട് അഞ്ചു മണിയോടെ സന്ദർശകനിര ആവേശപൂർവം കൃഷ്ണഗിരിയുടെ കുന്നിൻമുകളിലെത്തി. കേരളത്തിെൻറ അഭിമാനമായി മാറിയ ഇൗ കളിക്കളം, നേരത്തേ പരിചയമുള്ള ഒരുപാടുപേർ ഇപ്പോഴത്തെ വിദർഭ നിരയിലുണ്ട്. വിദർഭയുടെ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റാകെട്ട, നാലു വർഷംമുമ്പ് കേരളത്തിെൻറ ക്രിക്കറ്റ് ഡയറക്ടറായിരുന്നു. അക്കാലത്ത് ദിവസങ്ങളോളം അദ്ദേഹം കൃഷ്ണഗിരിയിലുണ്ടായിരുന്നു.
വിദർഭ ടീമിൽ ക്യാപ്റ്റൻ ഫൈസ് ഫസൽ, സഞ്ജയ് രാമസ്വാമി, രജനീഷ് ഗുർബാനി, രവി ജാംഗിദ്, ജിതേഷ് ശർമ, അക്ഷയ് വഖാരെ തുടങ്ങി പല കളിക്കാർക്കും കൃഷ്ണഗിരിയിൽ കളിച്ചുപരിചയമുണ്ട്. 2016 ഒക്ടോബർ 27 മുതൽ 30 വരെ കൃഷ്ണഗിരിയിൽ ഝാർഖണ്ഡിെനതിരെ നടന്ന ഗ്രൂപ് മത്സരത്തിൽ കളിക്കാനാണ് വിദർഭ ടീം എത്തിയത്. വസീം ജാഫറും ഉമേഷ് യാദവും ആദ്യമായാണ് വയനാട്ടിലേക്ക് ചുരം കയറിയെത്തിയത്.
കുന്നിൻമുകളിലെ മനോഹര സ്റ്റേഡിയം ആദ്യകാഴ്ചയിൽതന്നെ വസീം ജാഫറിന് ബോധിച്ചു. ഡ്രസിങ് റൂമും മറ്റു സൗകര്യങ്ങളും താൽപര്യപൂർവം നോക്കിക്കണ്ട മുൻ ഇന്ത്യൻ താരം, കൃഷ്ണഗിരിയിലെ കളിക്കളത്തെയും സൗകര്യങ്ങളെയും ഏറെ പ്രശംസിക്കാനും മടിച്ചില്ല. പ്രായത്തിന് ക്രിക്കറ്റിൽ വലിയ റോളിെല്ലന്ന് തെളിയിച്ച് ഒാരോ വർഷം കൂടുന്തോറും റണ്ണൊഴുക്കിന് ആക്കംകൂട്ടുന്ന ജാഫറായിരിക്കും സെമിഫൈനലിലെ പ്രധാന ശ്രദ്ധാകേന്ദ്രം.
ഒരു മണിക്കൂറോളം സ്റ്റേഡിയത്തിൽ ചെലവിട്ട വിദർഭ താരങ്ങൾ ചൊവ്വാഴ്ച പരിശീലനമൊന്നും നടത്തിയില്ലെങ്കിലും ഗ്രൗണ്ടിലിറങ്ങി പിച്ച് പരിശോധിക്കാനും മറ്റും സമയം കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ ടീം കൃഷ്ണഗിരിയിൽ പരിശീലനത്തിനിറങ്ങും. നിലവിലെ ചാമ്പ്യന്മാർക്കെതിരെ അട്ടിമറി ജയം കുറിച്ച് ചരിത്രമെഴുതാൻ മോഹിക്കുന്ന കേരള ടീം ചൊവ്വാഴ്ചയും സ്റ്റേഡിയത്തിലെത്തി സജീവമായ മുന്നൊരുക്കങ്ങളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.