നഡൗൽ (ഹിമാചൽ): രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിെൻറ ഉജ്ജ ്വല പോരാട്ടം. ആതിഥേയരെ 297 റൺസിന് പുറത്താക്കിയ കേരളം മറുപടി ബാറ്റിങ്ങിൽ രണ്ടാം ദിനം ക ളി അവസാനിക്കുേമ്പാൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു.
സെഞ്ച്വറിയുമായി ഒാപണർ പി. രാഹുലും (103) മുൻ നായകൻ സഞ്ജു വി. സാംസണും (32) ആണ് ക്രീസിൽ. നോക്കൗട്ട് ഉറപ്പിക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ തകർച്ചയോടെയാണ് കേരളം തുടങ്ങിയത്. ഒാപണർ വി.എ. ജഗദീഷ് (5) രണ്ടാം ഒാവറിൽ തന്നെ പുറത്തായി. സിജോ മോൻ ജോസഫിനെ (16) കൂട്ടുപിടിച്ച് രാഹുൽ അണകെട്ടി തുടങ്ങി.
പിന്നാലെ മുഹമ്മദ് അസ്ഹറുദ്ദീനും (40) മികച്ച പിന്തുണ നൽകി. 97ന് മൂന്ന് എന്നനിലയിൽ തകർന്നപ്പോൾ ക്രീസിലെത്തിയ സചിൻ ബേബിയും (3) വിഷ്ണു വിനോദും (1) എളുപ്പം മടങ്ങി. കേരളം 146ന് അഞ്ച്. തുടർന്ന് സഞ്ജുവിനൊപ്പമായി രാഹുലിെൻറ രക്ഷാപ്രവർത്തനം.
മൂന്നാം ദിനമായ ഇന്ന് വേഗത്തിൽ ലീഡെടുക്കുകയും എതിരാളികളുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്താലേ കേരളത്തിന് വിജയം സ്വപ്നംകാണാനാവൂ. ഹിമാചലിനായി അങ്കിത് കാൽസി (101) സെഞ്ച്വറി നേടി. കേരളത്തിെൻറ എം.ഡി. നിധീഷ് ആറു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.