കൽപറ്റ: പൊങ്കൽ നാളിൽ പുതുചരിത്രത്തിെൻറ വിളവെടുപ്പിലേക്കാണ് കേരളത്തിെൻറ നോ ട്ടം. മഞ്ഞുവീഴുന്ന കൃഷ്ണഗിരിയുടെ കുന്നിൻമുകളിൽ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലി നിറങ്ങുേമ്പാൾ കുന്നോളം സ്വപ്നങ്ങളുണ്ട് ഡേവ് വാട്മോറിനും ശിഷ്യർക്കും. കൊളഗപ ്പാറ മലക്കിപ്പുറം അനുകൂല സാഹചര്യങ്ങൾ വേണ്ടുവോളമുള്ളപ്പോൾ ചരിത്രത്തിലാദ്യമ ായി സെമിഫൈനലിൽ ഇടമെന്നത് ബാലികേറാമലയെല്ലന്ന് തിരിച്ചറിയുകയാണ് കേരളം. രാ ജ്യാന്തര ക്രിക്കറ്റിെൻറ പരിചയവും പ്രതിഭാസമ്പത്തുമുള്ള പാർഥിവ് പേട്ടലും പിയൂഷ് ചൗളയുമടങ്ങുന്ന ഗുജറാത്തിനെതിരെ പേസിനെ തുണക്കുന്ന, പുല്ലുനിറഞ്ഞ പിച്ചിൽ അദ്ഭുതങ്ങൾ പുറത്തെടുക്കാൻ കഴിവുള്ള യുവനിരയിലാണ് ആതിഥേയർ പ്രതീക്ഷകൾ കൊരുത്തുവെക്കുന്നത്. അഞ്ചുദിവസത്തെ ആവേശപ്പേരാട്ടത്തിലേക്ക് ചൊവ്വാഴ്ച രാവിലെ 9.30ന് ആദ്യപന്തെറിയും.
ഇൗ പിച്ച് എല്ലാവരെയും തുണക്കും
പുലർകാല മഞ്ഞും ടോസിെൻറ ഭാഗ്യവും ഇൗ കളിയിൽ പ്രധാനമാകും. പുല്ലിെൻറ സാന്നിധ്യമുള്ള പിച്ച് ആദ്യസെഷനിൽ പേസ് ബൗളർമാർക്ക് അകമഴിഞ്ഞ പിന്തുണ നൽകുെമന്നതുറപ്പ്. കൃഷ്ണഗിരിയിലെ മുൻ മത്സരങ്ങളിലും സ്പോർട്ടിങ് വിക്കറ്റൊരുക്കിയാണ് മത്സരങ്ങൾ ആവേശകരമായത്. ഇൗർപ്പമുള്ള പിച്ചിൽ തുടക്കത്തിൽ പന്തിന് വേഗം കൂടും. അതു മുതലെടുക്കുകയാവും കേരളത്തിെൻറ പ്രധാന ഉന്നം. സന്ദീപ് വാര്യർ-ബേസിൽ തമ്പി-എം.ഡി. നിധീഷ് പേസ് ത്രയത്തിെൻറ മികവിൽ ഗുജറാത്തിനെ എറിഞ്ഞിടാനാകുമെന്ന പ്രതീക്ഷയുള്ളതിനാൽ ടോസ് കിട്ടുന്ന കേരളം ബൗളിങ് തെരഞ്ഞെടുത്തേക്കും. പാർഥിവും പ്രിയങ്ക് പാഞ്ചാലും മൻപ്രീത് ജുനേജയും നയിക്കുന്ന ബാറ്റിങ്ങിലും അക്ഷർ പേട്ടലും പിയൂഷ് ചൗളയും നയിക്കുന്ന സ്പിൻ ബൗളിങ്ങിലുമാണ് സന്ദർശകർ കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത്.
എന്തു മനോഹരമാണീ മൈതാനം
കൃഷ്ണഗിരി സ്റ്റേഡിയത്തെക്കുറിച്ച് ചോദിച്ച മാത്രയിൽ പാർഥിവ് പേട്ടലിെൻറ മറുപടി ഇതായിരുന്നു. അക്സർ പേട്ടൽ നേരത്തേ ഇവിടെ കളിക്കാൻ വന്നിട്ടുണ്ട്. ഇവിടത്തെ ഭംഗിയും സൗകര്യങ്ങളുമൊക്കെ അവൻ പറഞ്ഞുതന്നിരുന്നു. മനസ്സിൽ കരുതിയതിനേക്കാൾ മനോഹരമായിരിക്കുന്നു വയനാട് സ്റ്റേഡിയം. കേരളത്തിൽ പല തവണ വന്നിട്ടുണ്ടെങ്കിലും വയനാട്ടിൽ ഇതാദ്യമായാണ്. ഗ്രൗണ്ടും പരിശീലന സൗകര്യങ്ങളും ഡ്രസിങ് റൂമുമൊക്കെ നന്നായി ബോധിച്ചു. കുന്നും മലകളും പച്ചപ്പുമൊക്കെ നിറഞ്ഞ വയനാടിനും പാർഥിവിെൻറ നൂറുമാർക്ക്.
ആത്മവിശ്വാസം, അതല്ലേ എല്ലാം
ബൗണ്ടറികളില്ലാത്ത ആത്മവിശ്വാസമാണ് മത്സരത്തിൽ കേരളത്തിന് കരുത്തുപകരുന്നത്. അവസാന ഗ്രൂപ് മത്സരത്തിൽ ഹിമാചലിനെതിരായ വിജയം നൽകിയ ഉണർവ് ചില്ലറയല്ല. പരിക്കുകാരണം ആ മത്സരത്തിൽ വിട്ടുനിന്ന ഒാൾറൗണ്ടർ ജലജ് സക്സേന പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ജലജ് കളിക്കുന്ന കാര്യം ചൊവ്വാഴ്ച രാവിലെയോടെയേ അന്തിമമായി തീരുമാനിക്കൂ. എല്ലാ കളിക്കാരും സീസണിൽ ടീമിെൻറ മുന്നേറ്റത്തിന് നിർണായക സംഭാവനകളാണ് നൽകിയതെന്നും ആ കെട്ടുറപ്പാണ് സെമിഫൈനൽ പ്രതീക്ഷകളെ വർണാഭമാക്കുന്നതെന്നും കേരള ക്യാപ്റ്റൻ സചിൻ ബേബി പറയുന്നു.
കാണികളെത്തും
പൊങ്കൽ പ്രമാണിച്ച് വയനാട് ജില്ലയിൽ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതിനാൽ കാണികളുടെ ഒഴുക്ക് സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. മത്സരം ഹോട്സ്റ്റാറിൽ തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്.
ടീമുകൾ
കേരളം: സചിൻ ബേബി (ക്യാപ്റ്റൻ), സഞ്ജു സാംസൺ, വി.എ. ജഗദീഷ്, ബേസിൽ തമ്പി, സന്ദീപ് വാര്യർ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, എം.ഡി. നിധീഷ്, വിനൂപ് മേനാഹരൻ, പി. രാഹുൽ, ജലജ് സക്സേന, കെ.സി. അക്ഷയ്, കെ.ബി. അരുൺ കാർത്തിക്, രോഹൻ പ്രേം, അക്ഷയ് ചന്ദ്രൻ.
ഗുജറാത്ത്: പാർഥിവ് പേട്ടൽ (ക്യാപ്റ്റൻ), പ്രിയങ്ക് പാഞ്ചാൽ, മെഹുൽ പേട്ടൽ, റുജുൽ ഭട്ട്, പിയൂഷ് ചൗള, സിദ്ധാർഥ് ദേശായി, ചിന്തൻ ഗജ, സമിത് േഗാഹൽ, മൻപ്രീത് ജുനേജ, റൂഷ് കലാരിയ, ക്ഷിതിജ് പേട്ടൽ, ഭാർഗവ് മേറായ്, അർസൻ നഗ്വാസ്വാല, കരൺ പേട്ടൽ, ധ്രുവ് റാവൽ, ഹാർദിക് പേട്ടൽ, കഥൻ ഡി പേട്ടൽ, അക്സർ പേട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.