കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെ നേരിടുന്ന കേരളത്തിന് ബാറ്റിങ് തകർച്ച. സെമിബെർത്ത് പ്രതീക്ഷയ ുമായി ഇറങ്ങിയ കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 50 കടന്നിരുന്നു. എന്നാൽ സ്കോർ 52ൽ നിൽക്കെ കേരളത്തിന് തുടർച്ചയായി മൂന്നു വിക്കറ്റ് നഷ്ടമായി. 18 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ് കേരളം. വിനൂപ് മനോഹരൻ (15), സഞ്ജു സാംസൺ (9) എന്നിവരാണ് ക്രീസിൽ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിനായി ഓപണർമാരായ പി.രാഹുൽ–മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യം മികച്ച തുടക്കം നൽകി. ഏകദിന ശൈലിയിൽ നാലു ബൗണ്ടറി സഹിതം 17 റൺസെടുത്ത അസ്ഹർ മടങ്ങിയതിന് പിന്നാലെ രാഹുൽ–സിജോമോൻ സഖ്യം കേരള സ്കോർ 50 കടത്തി. രാഹുലിനെ ഗജയും സിജോമോനെ നഗ്വാസ്‌വല്ലയുമാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിയെ പൂജ്യനായാണ് നഗ്വാസ്‌വല്ല മടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.