തിരുവനന്തപുരം: ഏഴ് തവണ രഞ്ജി ട്രോഫിയിൽ മുത്തമിട്ട, നിലവിലെ റണ്ണറപ് ഡൽഹിക്കെതി രെ കേരളം ചരിത്രവിജയത്തിലേക്ക്. കേരളത്തിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 320ന് മറുപടിയു മായി ഇറങ്ങിയ ഡൽഹിയെ 139 റൺസിന് കേരളം ചുരുട്ടിക്കെട്ടി. തുടർന്ന് ഫോളോഓണ്‍ വഴങ്ങി രണ് ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഡൽഹി കളിയവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ദ്രുവ് ഷോരെയും (13), വിക്കറ്റ് കീപ്പർ അനുജ് റാവത്തുമാണ് (2) ക്രീസിൽ. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഡൽഹിക്ക് ഇനി 140 റൺസ്കൂടി വേണം
രണ്ടാംദിനമായ ഇന്നലെ 18 വിക്കറ്റുകളാണ് കടപുഴകിയത്. ഏഴിന് 291 എന്ന നിലയിൽ രണ്ടാംദിനം കളിയാരംഭിച്ച കേരളത്തിന് അക്കൗണ്ടിൽ 29 റൺസുംകൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. കേരളത്തിെൻറ പ്രതീക്ഷയായിരുന്ന വിനൂപിനെ (77) തലേദിവസത്തെ സ്കോറിന് തന്നെ ആകാശ് സുദൻ മടക്കി. തുടർന്ന് ബേസിൽ തമ്പി (23) നടത്തിയ ചെറുത്തുനിൽപാണ് 300 കടത്തിയത്. ഡൽഹിക്കായി പഞ്ചാബിെൻറ ഐ.പി.എൽ താരമായിരുന്ന ശിവം ശർമ 98 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്തു.
എന്നാൽ, പിന്നീട് തുമ്പയിൽ കണ്ടത് വിക്കറ്റിെൻറ പെരുമഴയായിരുന്നു. ജലജ് സക്സേന ബൗളറുടെ റോൾ ഏറ്റെടുത്തതോടെ ഡൽഹി ബാറ്റിങ് നിര ആടിയുലഞ്ഞു. 139 റൺസിനിടെ എല്ലാവരും പുറത്തായി. 31 ഓവറില്‍ 11 മെയ്ഡനുള്‍പ്പെടെ 39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് സക്സേന പോക്കറ്റിലാക്കിയത്. സിജോമോന്‍ ജോസഫ് രണ്ടും ബേസിൽ തമ്പി, സന്ദീപ് വാര്യർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
തുടർന്ന് 181 റൺസിെൻറ കടവുമായി ഗ്രൗണ്ടിലിറങ്ങിയ ഡൽഹിക്ക് രണ്ടാം ഇന്നിങ്സിലും രക്ഷയുണ്ടായില്ല. ആദ്യ ഇന്നിങ്സിൽ പുറത്താകാതെ നിന്ന ശിവാങ്ക് വസിഷ്ഠിനെ ആദ്യ പന്തിൽ തന്നെ ജഗദീഷിെൻറ കൈകളിലെത്തിച്ച് സന്ദീപ് വാര്യരാണ് ഡൽഹിയുടെ അടിത്തറ തോണ്ടിത്തുടങ്ങിയത്. തൊട്ടുപിറകെ സര്‍തക്ക് രഞ്ജെൻറ (നാല്) കുറ്റി പിഴുത് സന്ദീപ് വിക്കറ്റ് നേട്ടം രണ്ടാക്കി. ഹിതേന്‍ ദലാല്‍ (14), വൈഭവ് റാവല്‍ (പൂജ്യം) എന്നിവരെ ബേസിൽ തമ്പിയും ആദ്യ ഇന്നിങ്സിലെ ടോപ് സ്കോർ ജോണ്ടി സിന്ധുവിനെ (ആറ്) ജലജ് സക്സേനയും കൂടാരത്തിലെത്തിച്ചതോടെയാണ് കേരളം ചരിത്രവിജയം മണത്തുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.