തിരുവനന്തപുരം: രഞ്ജി േട്രാഫി ക്രിക്കറ്റ് മത്സരത്തിൽ ആതിേഥയരായ കേരളത്തെ എട്ടു വിക്കറ്റിന് തകർത്ത് ബംഗാൾ നിർണായകമായ ആറ് പോയൻറ് സ്വന്തമാക്കി. 68 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ സന്ദർശകൾ ആതിഥേയരുടെ രണ്ടാം ഇന്നിങ്ങ്സ് വെറും 115 റൺസിന് അവസാനിപ്പിച്ചു. ഒരുദിവസം ശേഷിക്കെ 48 റൺസിെൻറ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗാൾ മറികടന്നു.
ആറ് വിക്കറ്റ് നഷ്ടത്തിൽ 236 എന്ന നിലയിൽ തുമ്പ സെൻറ് സേവ്യേഴ്സ് ഗ്രൗണ്ടിൽ മൂന്നാംദിനം കളി തുടങ്ങിയ ബംഗാൾ ഷഹ്ബാസിെൻറ അർധസെഞ്ച്വറി മികവിൽ 307 റൺസ് നേടി. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച കേരളത്തെ ബാംഗാൾ ബൗളർമാർ കശക്കിയെറിഞ്ഞു. മൂന്നാം പന്തിൽതന്നെ ഒാപണർ പി. രാഹുലിനെ പൂജ്യത്തിൽ പുറത്താക്കി അശോക് ഡിൻഡ കേരളത്തിെൻറ തകർച്ചക്ക് തുടക്കമിട്ടു.
ജലജ് സക്സേന (1), സഞ്ജു സാംസൺ (18), സച്ചിൻ ബേബി (9), റോബിൻ ഉത്തപ്പ (33), വിഷ്ണു വിനോദ് (33), സൽമാൻ നിസാർ (പൂജ്യം), എസ്. മിഥുൻ (പൂജ്യം), ബേസിൽ തമ്പി (3), സന്ദീപ് വാര്യർ (പൂജ്യം) എന്നിവരും ഒന്നിന് പിറകെ ഒന്നായി മടങ്ങിയതോടെ കേരളത്തിെൻറ ഇന്നിങ്ങ്സ് 115 റൺസിന് അവസാനിച്ചു. മോനിഷ് 12 റൺസുമായി പുറത്താകാതെ നിന്നു.
ബംഗാളിനുവേണ്ടി ഷഹ്ബാസ്, അർണബ് നന്തി എന്നിവർ മൂന്ന് വീതവും ഡിൻഡ രണ്ട് വിക്കറ്റും നേടി. 48 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗാളിന് അഭിഷേക് കുമാര്‍ (4), കൗഷിക് ഘോഷ് (19) എന്നിവരുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരന് (15), സുദീപ് ചാറ്റര്‍ജി (5) എന്നിവര്‍ പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.