തിരുവനന്തപുരം: ക്യാപ്റ്റൻ സചിൻ ബേബിയുടെയും വി.എ. ജഗദീഷിെൻറയും സെഞ്ച്വറികളുടെ മികവിൽ രഞ്ജി ട്രോഫി ഗ്രൂപ് ‘സി’യിൽ ഹൈദരാബാദിനെതിരെ കേരളം ശക്തമായ നിലയിൽ. തിരുവനന്തപുരം സെൻറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ രണ്ടാംദിനം ആതിഥേയരുടെ പൂർണാധിപത്യമാണ് പ്രകടമായത്. 164 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 495 റൺസ് നേടിയ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
കഴിഞ്ഞദിവസം അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ സചിൻ ബേബി വി.എ. ജഗദീഷിനെ കൂട്ടുപിടിച്ച് കേരളത്തെ കൂറ്റൻ സ്കോറിൽ എത്തിക്കുകയായിരുന്നു. 10 ഫോറും മൂന്ന് സിക്സുമുൾപ്പെടെ 296 പന്തിൽ 147 റൺസാണ് സചിൻ സ്വന്തമാക്കിയത്. ആറ് ഫോറും ഒരു സിക്സുമായി 227 പന്തുകളിൽ 113 റൺസ് നേടി വി.എ. ജഗദീഷ് പുറത്താകാതെ നിന്നു.
ആദ്യദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന സ്േകാറുമായി കളി ആരംഭിച്ച കേരളം ഹൈദരാബാദ് ബൗളർമാരെ നിലംപരിശാക്കി. സചിൻ ബേബി-ജഗദീഷ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 182 റൺസാണ് സ്കോർ ചെയ്തത്. സ്കോർ 394 ലെത്തിയപ്പോൾ സചിൻ ബേബി സാകേതിെൻറ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. സൽമാൻ നിസാർ (8) എളുപ്പം മടങ്ങി. പിന്നീട് അക്ഷയ് ചന്ദ്രനൊപ്പം ജഗദീഷ് സെഞ്ച്വറി നേടി കേരളത്തിെൻറ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു.
അഞ്ച് ഫോറുകളുടെ സഹായത്താടെ 48 റൺസെടുത്ത അക്ഷയ് മികച്ച പിന്തുണ നൽകി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് വിക്കറ്റ് നഷ്ടപ്പെടാതെ ഒേരാവറിൽ ഒരു റൺസ് നേടി. തൻമയ് അഗർവാളും അക്ഷത് െറഡ്ഡിയുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.