ചെന്നൈ: രഞ്ജി ട്രോഫി മത്സരത്തിൽ തമിഴ്നാടിനെതിരെ കേരള പതറുന്നു. രണ്ടാം ദിനം അവസാനിക്കുേമ്പാൾ, ഒമ്പതു വിക് കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ്. ഒരു വിക്കറ്റ് മാത്രം കൈയിലുള്ള കേരളം 117 റൺസ് പിന്നിൽ. സ്കോർ: തമിഴ ്നാട്-269/10, കേരളം-151/9.
ആറിന് 249 എന്നനിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടർന്ന ആതിഥേയരെ 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ പുറത്താക്കിയെങ്കിലും കേരള താരങ്ങൾ ബാറ്റിങ്ങിൽ പൂർണ പരാജയമായി. നിലയുറപ്പിക്കും മുേമ്പ കേരളത്തിെൻറ ജലജ് സക്സേന (4) പുറത്തായതോടെ താരങ്ങൾക്ക് ആത്മവിശ്വാസം നഷ്ടമായി. പിന്നീടങ്ങോട്ട് കൂട്ടത്തകർച്ചയായിരുന്നു.
അർധസെഞ്ച്വറിയുമായി പിടിച്ചുനിന്ന പി. രാഹുലിെൻറ (59) ബാറ്റിങ് പ്രകടനമാണ് കേരളത്തിന് നേരിയ ആശ്വാസമായത്. അരുൺ കാർത്തിക് 22 റൺസുമായി പുറത്തായപ്പോൾ, സഞ്ജു വി. സാംസൺ (9), ക്യാപ്റ്റൻ സചിൻ ബേബി (1), വാസുദേവൻ ജഗദീഷ് (8), വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ് (0), ബേസിൽ തമ്പി (2) എന്നിവർ രണ്ടക്കംപോലും കാണാതെ മടങ്ങി. അക്ഷയ് ചന്ദ്രൻ 14 റൺസെടുത്തു. ഷിജോം ജോസഫും (28) സന്ദീപ് വാര്യരുമാണ് (0) ക്രീസിൽ. ടി. നടരാജൻ, രാഹിൽ ഷാ എന്നിവർ തമിഴ്നാടിനായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.