കൃഷ്ണഗിരി (വയനാട്): മഞ്ഞുവീണ പച്ചപ്പിലെ മൂളിപ്പറന്ന പന്തിനു മുന്നില്‍ മുട്ടിടിച്ച് ബാറ്റ്സ്മാന്മാർ. പേസ് ബൗളര്‍മാര്‍ക്ക് നിര്‍ലോഭം പിന്തുണ നല്കിയ കൃഷ്ണഗിരി സ്റ്റേഡിയ ത്തിെൻറ നടുത്തളത്തില്‍ 14 വിക്കറ്റുകള്‍ വീണ ആദ്യനാളില്‍ ഗുജറാത്തിെൻറ അതിവേഗത്തിന െതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് കേരളം. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെമിഫൈ നലെന്ന ചരിത്രനേട്ടത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ കേരളം ക്വാര്‍ട്ടര്‍ ഫൈനലിെല ഒന ്നാം ഇന്നിങ്സില്‍ പുറത്തായത് 185 റണ്‍സിന്. തുടര്‍ന്ന് ആദ്യദിനം എതിരാളികളെ നാലു വിക്കറ്റിന് 97 റണ്‍സെന്ന നിലയില്‍ തളച്ച കേരളം പ്രതീക്ഷയര്‍പ്പിക്കുന്നത് ബുധനാഴ്ച ആദ്യ സെഷനിലെ പന്തേറിൽ. ഈര്‍പ്പമുള്ള വിക്കറ്റില്‍ പേസും ബൗണ്‍സും മുതലെടുത്ത് ഗുജറാത്തിനെ എളുപ്പം എറിഞ്ഞിടുകയാണ് ആതിഥേയരുടെ ഉന്നം. സഞ്ജു സാംസണ് പരിക്കിെൻറ പിടിയിലായത് കേരളത്തിന് കനത്ത തിരിച്ചടിയായി.
വെയിലിലും വാടാതെ
ചൊവ്വാഴ്ച 39.3 ഓവറില്‍ 185 റണ്‍സിന് പുറത്തായ കേരളം ഉച്ചക്കുശേഷം വെയില് പിടിമുറുക്കിയ പിച്ചിലും മികച്ച വേഗം കെണ്ടത്തി. സന്ദീപ് വാര്യർ-ബേസിൽ തമ്പി-എം.ഡി. നിധീഷ് ത്രയം അതിവേഗ പന്തുകളില്‍ അപകടം വിതച്ചപ്പോള്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ (36 പന്തില്‍ 43) പിടിച്ചുനിന്നതാണ് വന്‍ തകര്‍ച്ചയില്‍നിന്ന് ഗുജറാത്തിനെ രക്ഷിച്ചത്. സീസണില്‍ മികച്ച ഫോമിലുള്ള പ്രിയങ്ക് പാഞ്ചാല്‍ (എട്ട്), കഥന്‍ പട്ടേല്‍ (ഒന്ന്), രാഹുല്‍ ഷാ (15) എന്നിവരും പുറത്തായി. 10 റണ്‍സുമായി റുജുല്‍ ഭട്ടും 12 റണ്‍സുമായി ധ്രുവ് റവാലും ക്രീസിലുണ്ട്. സന്ദീപും ബേസിലും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ഗുജറാത്തിനെ തുണച്ച് ടോസും പേസും
കേരളം ആശിച്ചിരുന്ന ടോസിെൻറ ഭാഗ്യം അനുഗ്രഹിച്ചത് ഗുജറാത്തിനെയായിരുന്നു. പുല്ലിെൻറ സജീവസാന്നിധ്യമുള്ള പിച്ചില്‍ ഗുജറാത്തിനുവേണ്ടി റൂഷ് കലാരിയയും ചിന്തന്‍ ഗജയും ഇരുധ്രുവങ്ങളില്നിന്നും അപകടഭീഷണി മുഴക്കിക്കൊണ്ടിരുന്നു. പി. രാഹുലും (26) മുഹമ്മദ് അസ്ഹറുദ്ദീനും (17) ഭേദപ്പെട്ട തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. സ്കോര്‍ 29ൽ എത്തിനില്‍ക്കെ കലാരിയയുടെ ബൗണ്‍സ് കുറഞ്ഞൊരു പന്ത് അസ്ഹറുദ്ദീെൻറ വിക്കറ്റ് അടര്‍ത്തിമാറ്റിയപ്പോള്‍ കേരളത്തിന് ആദ്യപ്രഹരം. പിന്നീട് കൂെട്ടത്തിയ സിജോമോന്‍ ജോസഫിനൊപ്പം (19 പന്തില്‍ എട്ട്) ഇന്നിങ്സിനെ നയിക്കാന്‍ ശ്രമിച്ച രാഹുല്‍ ടീം സ്കോര്‍ 50 റണ്‍സ് പിന്നിട്ടയുടന്‍ മടങ്ങി.
സിജോമോനും നായകന് സചിന് ബേബിയും (0) മടങ്ങിയതോടെ ഒന്നിന് 52 റണ്‍സെന്ന നിലയില്‍നിന്ന് കേരളം പൊടുന്നനെ നാലിന് 52 റൺസ് എന്നനിലയിലേക്ക്. പിന്നീടെത്തിയ സഞ്ജുവിലായിരുന്നു ആതിഥേയരുടെ പ്രതീക്ഷകളത്രയും. വിനൂപ് മനോഹരനും (24 പന്തില്‍ 25) സഞ്ജുവും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 46 റണ്‍സ് ചേര്‍ത്തു. അതിനിടെ സഞ്ജു (17) കൈക്ക് പരിക്കേറ്റ് തിരിച്ചുകയറി. ജലജ് സക്സേന (14), വിഷ്ണു വിനോദ് (19) , ബേസില്‍ തമ്പി(37) എന്നിവരുടെ വിക്കറ്റും നഷ്ടമായി.
സഞ്ജുവിന് പരിക്ക്; നാലാഴ്ച വിശ്രമം
കൃഷ്ണഗിരി: ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈവിരലിന് പരിക്കേറ്റ സഞ്ജുവിന് മത്സരം നഷ്ടമാവും. പരിശോധനയിൽ വിരലിന് പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് നാലാഴ്ച വിശ്രമമാണ് നിർദേശിച്ചത്. ഇത് കേരളത്തിെൻറ പ്രതീക്ഷകൾക്ക് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.