രഞ്ജിട്രോഫി: സച്ചിൻ ബേബിയെ മന്ത്രി ഇ.പി. ജയരാജൻ അഭിനന്ദിച്ചു

തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റിൽ ആദ്യമായി സെമിഫൈനലിൽ കടന്ന കേരള ടീമിനെ കായിക മന്ത്രി ഇ.പി. ജയരാജൻ അഭിന ന്ദിച്ചു. കേരള ടീം നായകൻ സച്ചിൻ ബേബിയെ മന്ത്രി ഫോണിൽ വിളിച്ചാണ്​ അഭിനന്ദനം അറിയിച്ചത്. സെമിയിലും ഫൈനലിലും ഇതേ മികവു തുടർന്നുകൊണ്ട് സ്വപ്‌നനേട്ടത്തിലെത്താൻ ടീമിന്‌ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.


കേരള ടീമിന്​ കെ.സി.എയുടെ അഭിനന്ദനം
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമ​​െൻറില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു. കേരളത്തിനാകെ അഭിമാനിക്കാനാവുന്ന നേട്ടമാണിതെന്ന്​ കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. സെലക്​ഷന്‍ കമ്മിറ്റി, കോച്ച് ഡേവ് വാട്ട്‌മോര്‍, ടീം അംഗങ്ങള്‍, സപ്പോര്‍ട്ടിങ്​ സ്​റ്റാഫ് എന്നിവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിസ്ഥാന വികസന സൗകര്യമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരള കെ.സി.എ വര്‍ഷങ്ങളായി നടത്തിവന്ന കൂട്ടായ ശ്രമത്തി​​​െൻറ ഫലമാണിതെന്ന് ബി.സി.സി.ഐ അംഗം ജയേഷ് ജോര്‍ജ് പറഞ്ഞു. കേരള ടീമിന് അര്‍ഹതപ്പെട്ട വിജയമാണിതെന്ന് സെലക്​ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്. സുനില്‍ കുമാര്‍ പറഞ്ഞു.

Tags:    
News Summary - ranji trophy- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.