കൽപറ്റ: സെമിഫൈനലെന്ന ചരിത്രനേട്ടത്തിലേക്ക് ചുവടുവെച്ച ആത്മവിശ്വാസത്തിെൻറ ബല ത്തിലാണ് കരുത്തരായ വിദർഭക്കെതിരെ കേരളം പോരിനിറങ്ങുകയെന്ന് കേരള ക്യാപ്റ്റൻ സചിൻ ബേബി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുൻ ചാമ്പ്യന്മാരായ ഗുജറാത്തിനെ തകർത്ത് അവസ ാന നാലിൽ ഇടംപിടിച്ച കേരളം സ്വന്തം തട്ടകമെന്ന ആനുകൂല്യവുമായാണ് വ്യാഴാഴ്ച തുടങ് ങുന്ന സെമിയിൽ നിലവിലെ ജേതാക്കളായ വിദർഭയെ എതിരിടുന്നത്.
‘‘വിദർഭ ശക്തരായ എതിരാളികളാണ്. കഴിഞ്ഞ തവണ ക്വാർട്ടർ ഫൈനലിൽ നമ്മൾ അവരോടാണ് പരാജയപ്പെട്ടത്. ഇക്കുറി ഗുജറാത്തിനെതിരെ മികച്ച വിജയം നേടി സെമിയിലെത്താൻ കഴിഞ്ഞത് ടീമിന് മികച്ച ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ആ അടിത്തറയിലാകും വിദർഭക്കെതിരെ പോരിനിറങ്ങുക. അനുകൂല സാഹചര്യങ്ങൾ പരമാവധി മുതലെടുക്കും’’ -സെമിഫൈനലിന് മുന്നോടിയായി പരിശീലനത്തിനിറങ്ങവെ സചിൻ ബേബി ‘മാധ്യമ’ത്തോട് പറഞ്ഞു.
വസീം ജാഫർ, ഫൈസ് ഫസൽ, സഞ്ജയ് രാമസ്വാമി, ഉമേഷ് യാദവ്, രജനീഷ് ഗുർബാനി തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട വിദർഭ ടീം ചൊവ്വാഴ്ച വയനാട്ടിലെത്തും. തിങ്കളാഴ്ച ചുരം കയറിയെത്താൻ നിശ്ചയിച്ചിരുന്ന സന്ദർശകർക്ക് വിമാനയാത്രയുമായി ബന്ധപ്പെട്ട സാേങ്കതിക പ്രശ്നങ്ങളാണ് വിനയായത്. ഗുജറാത്ത് ടീം താമസിച്ചിരുന്ന കൊളഗപ്പാറയിലെ ഹിൽ ഡിസ്ട്രിക്ട് ക്ലബ് റിസോർട്ടിലാണ് വിദർഭ ടീമും താമസിക്കുക. ടീം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ക്വാർട്ടർ മത്സരത്തിനുശേഷം ചുരമിറങ്ങിയ കേരള താരങ്ങൾ തിങ്കളാഴ്ച തിരിച്ചുവന്നതോടെ ഉച്ചകഴിഞ്ഞ് കോച്ച് ഡേവ് വാട്േമാറിെൻറ നേതൃത്വത്തിൽ ആതിഥേയ താരങ്ങൾ മുഴുവൻ സ്റ്റേഡിയത്തിൽ ദീർഘനേരം പരിശീലനത്തിനിറങ്ങി.
മത്സരത്തിനായി എല്ലാ ഒരുക്കവും കൃഷ്ണഗിരിയിൽ അന്തിമ ഘട്ടത്തിലാണ്. പിച്ചിെൻറ ചുമതലയുള്ള ബി.സി.സി.െഎ കിഴക്കൻ മേഖല ക്യുറേറ്റർ ആശിഷ് ഭൗമിക്ക് തിങ്കളാഴ്ച രാവിലെ കൃഷ്ണഗിരിയിലെത്തി. പിച്ചിെൻറ സ്വഭാവത്തെക്കുറിച്ച് വിശദീകരിക്കാൻ ഒൗദ്യോഗികമായി വിലക്കുണ്ടെന്ന് പറഞ്ഞ ഭൗമിക്, മികച്ച സ്പോർട്ടിങ് വിക്കറ്റാണ് കൃഷ്ണഗിരിയിൽ സെമിഫൈനലിനായി തയാറാക്കുന്നതെന്ന് വ്യക്തമാക്കി. ബൗളർമാർക്കും ബാറ്റ്സ്മാന്മാർക്കും പിച്ചിൽനിന്ന് പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്വാർട്ടർ ഫൈനലിലേതുപോലെ പേസ് ബൗളർമാരുടെ മാത്രം പറുദീസയാവില്ല പിച്ച് എന്നാണ് സൂചന.
ക്വാർട്ടറിൽ കളിച്ച പിച്ചിലേതുപോലെ കൂടുതൽ പുല്ലിെൻറ സാന്നിധ്യമുണ്ടാവില്ല. നിലയുറപ്പിച്ചു കളിക്കാൻ മിടുക്കുള്ള ബാറ്റ്സ്മാന്മാർക്കും വഴങ്ങിക്കൊടുക്കുന്ന പിച്ചിൽ സ്പിന്നർമാർക്ക് കാര്യമായ റോളുണ്ടാകാൻ ഇടയില്ല. പിച്ചിെൻറ സ്വഭാവം എന്താണെന്നത് ടീമിനു മുന്നിലെ വിഷയമല്ലെന്നും ഏതുപിച്ചിലും മികച്ച കളി കാഴ്ചവെക്കുകയെന്നതാണ് മുന്നിലുള്ള ലക്ഷ്യമെന്നും സചിൻ ബേബി പ്രതികരിച്ചു. വയനാട്ടിൽ മഞ്ഞുവീഴ്ച ശക്തമായി തുടരുന്നതിനാൽ പേസിന് അനുകൂലമായ വിക്കറ്റിൽ ടോസ് നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.