നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭയുടെ റൺമെഷീന്‍ കടിഞ്ഞാണിട്ട് സൗരാഷ്ട്ര. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിദർഭ ആദ്യ ദിനം കളി അവസാനിക്കുേമ്പാൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ്. സീസണിലെ റൺമെഷീനുകളായ വസിം ജാഫർ (23), ക്യാപ്റ്റൻ ഫൈസ് ഫസൽ (16), അക്ഷയ് വഡ്കർ (45) എന്നിവരെ നിലയുറപ്പിക്കുംമുേമ്പ മടക്കി അയക്കാനായതാണ് സൗരാഷ്ട്രക്ക് കളിയിൽ നിയന്ത്രണം നൽകിയത്.
ഒാപണർ സഞ്ജയിനെ (2) ഏഴാം ഒാവറിൽ തന്നെ പുറത്താക്കിയ ജയദേവ് ഉനദ്കട് നൽകിയ തുടക്കം സൗരാഷ്ട്ര കൈവിട്ടില്ല. സ്കോർ 60ൽ എത്തുേമ്പാഴേക്കും ഫൈസ് ഫസലും വസിം ജാഫറും മടങ്ങി. മധ്യനിരയിൽ മോഹിത് കാലെ (35), ഗണേഷ് സതീഷ് (32), വഡ്കർ (45) എന്നിവർ പൊരുതിനിന്നതോടെയാണ് വൻ തകർച്ചയിൽനിന്ന് രക്ഷപ്പെട്ടത്. അക്ഷയ് കർനേവാർ (31 നോട്ടൗട്ട്) ക്രീസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.