നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ വാലറ്റത്തിെൻറ മികവിൽ വിദർഭക്ക് മികച്ച സ്കോർ. ഏഴിന് 200 റൺസ് എന്ന നിലയിൽ ഒന്നാംദിനം പിരിഞ്ഞവർ, എട്ടാം വിക്കറ്റിൽ അക്ഷയ് കർനേവർ (73 നോട്ടൗട്ട്)-അക്ഷയ് വഖാരെ (34) എന്നിവരുടെ ചെറുത്തുനിൽപിലൂടെ രണ്ടാം ദിനം കളിഗതി മാറ്റി. 78 റൺസ് പിറന്ന ഇൗ കൂട്ടുകെട്ടിെൻറ മികവിൽ വിദർഭ ഒന്നാം ഇന്നിങ്സിൽ 312ന് പുറത്തായി.
ഉമേഷ് യാദവ് (13), ഗുർബാനി (6) എന്നിവർ എളുപ്പം മടങ്ങിയെങ്കിലും കർനേവാർ പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രക്ക് ഇന്ത്യൻ ടീമിെൻറ വന്മതിൽ ചേതേശ്വർ പുജാര (1) വേഗം മടങ്ങിയത് തിരിച്ചടിയായി. രണ്ടാം ദിനം കളി അവസാനിക്കുേമ്പാൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ് സൗരാഷ്ട്ര.
മധ്യനിര തകരുേമ്പാഴും ക്രീസിൽ പിടിച്ചുനിന്ന ഒാപണർ സ്നെൽ പേട്ടലാണ് (87 നോട്ടൗട്ട്) ടീമിനെ രക്ഷിച്ചത്. മറുതലക്കൽ പ്രേരക് മങ്കാന്ദുമുണ്ട് (16 നോട്ടൗട്ട്). രണ്ടാം ദിനം പിച്ച് സ്പിന്നിന് വഴങ്ങിയതോടെ ആദിത്യ സർവാതെ, അക്ഷയ് വഖാരെ എന്നിവരെ ഉപയോഗിച്ചാണ് വിദർഭ സൗരാഷ്ട്രയെ തളച്ചത്. സർവാതെ മൂന്നും വഖാരെ രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ ദിനം വസിം ജാഫറും ഫൈസ് ഫസലും എളുപ്പം മടങ്ങിയതാണ് വിദർഭ ബാറ്റിങ്ങിന് തിരിച്ചടിയായത്. ഇതേ മാതൃകയിലായിരുന്നു സൗരാഷ്ട്രയുടെ പുജാരയും ഹർവിക് ദേശായും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.