തിരുവനന്തപുരം: തുമ്പയിൽ വമ്പ് കാട്ടാനിറങ്ങിയ കേരളത്തെ തൊലിയുരിച്ചുവിട്ട് രാജസ ്ഥാൻ. ഒന്നര ദിവസം മാത്രം നീണ്ട മത്സരത്തിൽ ഇന്നിങ്സിനും 96 റൺസിനുമാണ് കേരളം രാജസ്ഥാനോ ട് കീഴടങ്ങിയത്. 178 റൺസിെൻറ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 82 റൺസ് മാത്രം. പരിക്കേറ്റ രോഹൻ എസ്. കുന്നുമ്മൽ ബാറ്റ്ചെയ്യാതായതോടെ അനിവാര്യമായ തോൽവി കേരളം ഇരന്നുവാങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും സ്പിന്നർ ശുഭം ശർമയാണ് കേരളത്തിെൻറ അന്തകനായത്;15.2 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി ശുഭം ആറുവിക്കറ്റെടുത്തു. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് പോക്കറ്റിലാക്കിയ ശർമയാണ് കളിയിലെ താരവും. സ്കോർ: കേരളം - 90 & 82/9, രാജസ്ഥാൻ - 268.
നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച രാജസ്ഥാൻ 268 റൺസിന് എല്ലാവരും പുറത്തായി. ജലജ് സക്സേന ഏഴു വിക്കറ്റുമായി കരുത്തുകാട്ടിയെങ്കിലും സന്ദർശകരെ വരുതിക്കുനിർത്താൻ മറ്റ് ബൗളർമാർക്കായില്ല. 92 റൺസെടുത്ത ഓപണർ വൈ.ബി. കോത്താരിയുടെ മിന്നും പ്രകടനമാണ് രാജസ്ഥാെൻറ കൂറ്റൻ ലീഡിലേക്ക് നയിച്ചത്. സക്സേന 28.5 ഓവറിൽ 77 റൺസ് വഴങ്ങിയാണ് ഏഴു വിക്കറ്റ് വീഴ്ത്തിയത്. എം.ഡി. നിധീഷ് രണ്ടും കെ.സി. അക്ഷയ് ഒരു വിക്കറ്റും വീഴ്ത്തി. 178 റൺസിെൻറ കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ സ്വന്തം തട്ടകത്തിൽ ഒന്ന് ഞെളിഞ്ഞുനിൽക്കാൻപോലും ശുഭം ശർമ സമ്മതിച്ചില്ല. തങ്ങളെ വീഴ്ത്താൻ കേരളം ഒരുക്കിയ തുമ്പയിലെ സ്പിൻ കുഴികളിലേക്ക് ക്യാപ്റ്റൻ സച്ചിൻ ബേബിയെയും കൂട്ടരെയും രാജസ്ഥാൻ നിർദാക്ഷിണ്യം എറിഞ്ഞിട്ടു.
ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് (18) രണ്ടാം ഇന്നിങ്സിൽ കേരളത്തിെൻറ ടോപ് സ്കോറർ. രോഹൻ പ്രേം (നാല്), വിഷ്ണു വിനോദ് (11), സൽമാൻ നിസാർ (13), മുഹമ്മദ് അസ്ഹറുദ്ദീൻ (ഒമ്പത്), അക്ഷയ് ചന്ദ്രൻ (രണ്ട്), ജലജ് സക്സേന (14), അഭിഷേക് മോഹൻ (എട്ട്), എം.ഡി. നിധീഷ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കെ.സി. അക്ഷയ് മൂന്ന് റൺസുമായി പുറത്താകാതെ നിന്നു. സീസണിൽ ഇതുവരെ കളിച്ച നാല് കളികളിൽ മൂന്നിലും പൊട്ടിയ രാജസ്ഥാെൻറ ആദ്യ വിജയമാണ് തുമ്പയിലേത്. അതേസമയം സീസണിലെ നാലാം മത്സരവും തോറ്റതോടെ കേരളത്തിെൻറ ക്വാർട്ടർ സാധ്യത ഏകദേശം അടഞ്ഞു. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ കേരളത്തിന് ഈ സീസണിൽ ഇതുവരെ ഒരേയൊരു മത്സരം മാത്രമാണ് ജയിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.