ന്യൂഡൽഹി: കപിൽ ദേവിനെ മുന്നിൽ നിർത്തി ബി.സി.സി.െഎ ഇപ്പോൾ നടത്തുന്നതെല്ലാം വെറുമൊര ു നാടകമോ? ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രവിശാസ്ത്രിതന്നെ തുടരുമെ ന്ന് സൂചനകൾ. കോച്ചിനെ കണ്ടെത്താനുള്ള ക്രിക്കറ്റ് ഉപദേശക സമിതി അംഗത്തിെൻറ വാക്കു കളിലാണ് ശാസ്ത്രിതന്നെ തുടരുമെന്ന സൂചനകൾ പുറത്തുവരുന്നത്. ക്യാപ്റ്റൻ കോഹ് ലിയുമായുള്ള അടുപ്പവും കഴിഞ്ഞകാലങ്ങളിൽ ടീമിനെ നയിച്ച രീതിയുമെല്ലാം പരിഗണിക്കുേമ്പാൾ ശാസ്ത്രിെയക്കാൾ മികച്ച പരിശീലകനില്ലെന്നാണ് സി.എ.സിയുടെ കണ്ടെത്തൽ. വിദേശ കോച്ചിനെ വേണ്ടെന്ന നിലപാടിലാണ് സമിതി. ഇതോടെ, പ്രധാന മത്സരാർഥികൾ കളത്തിനു പുറത്തായി.
‘നിലവിൽ വിദേശ കോച്ചിനെ പരിഗണിക്കുന്നില്ല. ഗാരികേഴ്സ്റ്റനെ പോലെ തലപ്പൊക്കമുള്ള അപേക്ഷകരുണ്ടായാൽ അങ്ങനെ ചിന്തിക്കാം. നിലവിൽ ഇന്ത്യക്കാർ മാത്രമാണ് പരിഗണനയിലുള്ളത്. നിലവിലെ ഇന്ത്യൻ കോച്ചിനു കീഴിൽ ടീം മികച്ച പ്രകടനം കാഴ്ചവെക്കുേമ്പാൾ എന്തിനാണൊരു മാറ്റം. ശാസ്ത്രിതന്നെ കോച്ചായി തുടരുന്നതാണ് ടീമിന് നല്ലത്’ -സമിതി അംഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസം മുമ്പ് ബി.സി.സി.െഎ ഉദ്യോഗസ്ഥനും ശാസ്ത്രിതന്നെ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ കോച്ചിനെ മാറ്റുന്നതുകൊണ്ട് കാര്യമായ ഗുണമുണ്ടാവില്ലെന്നാണ് നിരീക്ഷണം. ക്യാപ്റ്റനും ടീമംഗങ്ങളിൽ പകുതിയിലേറെ പേരും ശാസ്ത്രി തുടരുന്നതിനെ പിന്തുണച്ചതും മാറ്റിചിന്തിപ്പിക്കാൻ കാരണമായി. ആഗസ്റ്റ് പകുതിയോടെ അപേക്ഷകരുടെ അഭിമുഖം നടക്കും.ആസ്ട്രേലിയയുടെ ടോം മൂഡി, ന്യൂസിലൻഡിെൻറ മൈക് ഹെസൻ, മുൻ ഇന്ത്യൻ ടീം മാേനജർ ലാൽ ചന്ദ് രജപുത്, മുൻ ഇന്ത്യൻ താരം റോബിൻ സിങ്, ശ്രീലങ്കയുടെ മഹേല ജയവർധനെ എന്നിവരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത്.
അപേക്ഷകർ 2000 ന്യൂഡൽഹി: ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത് 2000ത്തോളം അപേക്ഷകൾ. ഹെഡ് കോച്ച്, ബൗളിങ്-ബാറ്റിങ്-ഫീൽഡിങ് കോച്ചുമാർ, സപ്പോർട്ടിങ് ടീം എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ കൂമ്പാരമായെത്തിയത്. നിലവിലെ കോച്ചിങ് സംഘത്തിന് പുറമെ, ടോം മൂഡി, മഹേല ജയവർധനെ, റോബിൻ സിങ്, മൈക് ഹെസൻ എന്നിവരാണ് പ്രമുഖർ. ഫീൽഡിങ് കോച്ചായി ജോണ്ടി റോഡ്സ്, ബാറ്റിങ് കോച്ചായി പ്രവീൺ ആംറെ, വെങ്കിടേഷ് പ്രസാദ് എന്നിവരും അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് പുറമെയാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തോളം അപേക്ഷരെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.