ന്യൂഡൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിൻെറ രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനം ടീമിൻെറ വിജയത്തിൽ നിർണായകമായെന്ന് പരിശീലകൻ രവിശാസ്ത്രി. ജസ്പ്രീത് ബുംറക്ക് പരിക്കിൽ നിന്ന് മോചിതനാവാൻ ശസ്ത്രക്രിയ ആവശ്യമാണെന്നും ശാസ്ത്രി പറഞ്ഞു.
രണ്ടാം ഇന്നിങ്സിൽ പിച്ചിലെ വിള്ളലുകൾ മുതലാക്കി സീം സൃഷ്ടിക്കാൻ ഷമിക്ക് കഴിഞ്ഞിട്ടുണ്ട്. ഡുപ്ലസിയേയും, ബാവുമയേയും പുറത്താക്കിയ ഷമിയുടെ പന്തുകൾ മനോഹരമാണ്. ടെസ്റ്റ് മൽസരത്തിൻെറ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അഞ്ച് വിക്കറ്റ് നേടുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം പോസിറ്റീവായാണ് കാണുന്നതെന്ന് ശാസ്ത്രി പറഞ്ഞു.
വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായപ്പോഴും അതിൽ നിന്നെല്ലൊം തിരിച്ച് വന്ന് മികച്ച രീതിയിൽ പന്തെറിയാൻ ഷമിക്ക് കഴിഞ്ഞിട്ടുണ്ട്. ലോക ക്രിക്കറ്റിൽ കുറച്ച് ബൗളർമാർ മാത്രമേ ഷമിയേക്കാൾ മികച്ചവരായുളളുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.