മുംബൈ: ഭരത് അരുണിനെ ബൗളിങ് പരിശീലകനാക്കിയതിന് പിന്നാലെ സചിൻ ടെണ്ടുൽകറെ ഉപദേശകനാക്കണമെന്ന ആവശ്യവുമായി രവി ശാസ്ത്രി. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിൽ രവി ശാസ്ത്രി ഇക്കാര്യമുന്നയിച്ചതായി ബി.സി.സി.െഎ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഗാംഗുലിയുടെ ആവശ്യാർഥം ഉപദേശകരായി നിയമിക്കപ്പെട്ട രാഹുൽ ദ്രാവിഡിെൻറയും സഹീർ ഖാെൻറയും അവസ്ഥ അനിശ്ചിതമായി തുടരുന്നതിനിടെയാണ് രവി ശാസ്ത്രിയുടെ പുതിയ നീക്കം. ദ്രാവിഡിെന ഒഴിവാക്കി സചിനെ നിയമിക്കാനുള്ള നീക്കമാണോ ശാസ്ത്രിയുടെ ആവശ്യത്തിന് പിന്നിലെന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം.
സചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങിയ ഉപദേശകസമിതിയാണ് ശാസ്ത്രിയെ പരിശീലകനായി തെരഞ്ഞെടുത്തത്. സഹപരിശീലകരുടെയും ഉപദേശകരുടെയും തെരെഞ്ഞടുപ്പിൽ ഇടപെടരുതെന്ന നിർദേശേത്താടെയാണ് ശാസ്ത്രിയെ നിയമിച്ചതെങ്കിലും ആദ്യദിനം മുതൽതന്നെ ശാസ്ത്രി നിലപാടുകൾ വ്യക്തമാക്കി തുടങ്ങിയിരുന്നു.
സൗരവ് ഗാംഗുലിയുടെ നിർദേശപ്രകാരം സഹ പരിശീലകരായി നിയമിച്ച ദ്രാവിഡിനെയും സഹീറിനെയും ഒഴിവാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇരുവരെയും ഉപദേശകരുടെ റോളിലേക്ക് ഗതിമാറ്റിയ ശാസ്ത്രി ആദ്യ ശ്രമംതന്നെ വിജയത്തിലെത്തിച്ചിരുന്നു. ഇഷ്ടക്കാരൻ ഭരത് അരുണിനെ ബൗളിങ് കോച്ചായി നിയമിക്കുന്നതിലും ശാസ്ത്രി വിജയിച്ചു. ഇതിന് പിന്നാലെയാണ് സചിനെ ഉപദേഷ്ടാവായി വേണമെന്ന് അേദ്ദഹം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, മുംബൈ ഇന്ത്യൻസുമായി കരാറുള്ളതിനാൽ സചിൻ ഇൗ സ്ഥാനം ഏറ്റെടുക്കുമോയെന്നും സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.