2018 ഐ.പി.എൽ സീസൺ ഇതുവരെ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്ക് അത്ര നല്ല അനുഭവങ്ങളല്ല നൽകുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്നും 59 റൺസാണ് ജഡേജയുടെ സമ്പാദ്യം. എന്നാൽ ഫീൽഡിങ്ങിലും നിർണായക ബൗണ്ടറികൾ തടഞ്ഞിട്ടും താരം തൻറെ ബാറ്റിങ് ഫോമില്ലായ്മ പരിഹരിക്കുന്നുണ്ട്. ഇന്നലെ കൊൽക്കത്തെക്കെതിരായ മത്സരം ജഡേജയുടെ ഐ.പി.എൽ കരിയറിലെ മോശം ദിനമായിരുന്നു. കൊൽക്കത്തെ ഒാപണർ സുനിൽ നരൈൻെറ തുടർച്ചയായ രണ്ട് ക്യാച്ചുകളാണ് ജഡേജ നഷ്ടപ്പെടുത്തിയത്.
രണ്ടാം ഒാവറിൽ മലയാളി താരം കെ.എം ആസിഫ് എറിഞ്ഞ പന്ത് കൊൽക്കത്തൻ ഒാപണർ നരേൻ മിഡ്ഒാഫിൽ ജഡേജയുടെ കയ്യിലേക്ക് കൊടുക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ ക്യാച്ച് നഷ്ടപ്പെട്ടതിന് പിന്നാലെ ജഡേജക്ക് പന്ത് കൈപിടിയിലാക്കാനുമായില്ല. തല താഴ്ത്തി ജഡേജ നിൽക്കുന്നതിനിടെ സമാന അനുഭവം ഒരിക്കൽ കൂടിയെത്തി.
Jadeja's fielding faux pashttps://t.co/9oxFJjvi7a
— Faizal Khan (@faizalkhanm9) May 3, 2018
നേരത്തേയെറിഞ്ഞ അതേ പന്ത് ഒരിക്കൽ കൂടി ആസിഫ് എറിഞ്ഞത് നരേൻ അടിച്ചത് നേരെ ജഡേജയിലേക്ക്. ഉയർന്നു പൊങ്ങിയ ആ ക്യാച്ചും ജഡേജ കൈവിട്ടതോടെ വിക്കറ്റിന് പിന്നിൽ ക്യാപ്റ്റൻ കൂൾ എം.എസ് ധോണിയുടെ മുഖഭാവങ്ങൾ മാറി. ഇതിനിടെ സുരേഷ് റെയ്ന, അമ്പാട്ടി റായിഡു എന്നിവർ ജഡേജയെ ആശ്വസിപ്പിക്കാനെത്തി. അതേസമയം 32 റൺസെടുത്ത സുനിൽ നരൈനെ ജഡേജ തന്നെയാണ് പിന്നീട് പുറത്താക്കിയത്.
മത്സരത്തിൽ കൊൽക്കത്തയോട് പരാജയപ്പെട്ടതിന് പിന്നാലെ ആരാധകർ ജഡേജക്കെതിരെ രംഗത്തെത്തി. അവസാന ഇലവനിൽ ജഡേജയെ എന്തിന് കളിപ്പിക്കുന്നെന്നും ടീമിൽ ജഡേജയുടെ റോളാന്താണെന്നുമാണ് ഇവരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.