അർജുന രണതുംഗ കടന്നുപിടിച്ചു; മീ ടു ആരോപണവുമായി യുവതി

ന്യൂഡൽഹി: ശ്രീലങ്കൻ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റനും നിലവിലെ പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗക്കെതിരെ മീ ടു ആരോപണവുമായി യുവതി രംഗത്ത്​. മുംബൈയിൽ നിന്നുള്ള വിമാന ജീവനക്കാരിയാണ്​ രണതുംഗ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്​. ദീർഘമായ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ യുവതിയുടെ ആരോപണം. രണതുംഗ ​േഹാട്ടലിൽ​ വെച്ച്​ കടന്നു പിടിച്ചുവെന്നും ഇക്കാര്യത്തിൽ പരാതിയുമായി ഹോട്ടൽ അധികൃതരെ സമീപിച്ചപ്പോൾ അത്​ നിങ്ങളുടെ സ്വകാര്യതയാണെന്ന്​ പറഞ്ഞ്​ അവർ ഒഴിഞ്ഞ്​ മാറുകയായിരുന്നുവെന്നും യുവതി ഫേസ്​ബുക്ക്​ പോസ്​റ്റിൽ കുറിച്ചു.

ഒാ​േട്ടാഗ്രാഫ്​ വാങ്ങുന്നതിനായാണ്​ താനും സുഹൃത്തും ശ്രീലങ്കൻ താരങ്ങളുടെ മുറിയിലെത്തിയത്​. അവിടെ വെച്ച്​ അവർ ഞങ്ങളെ മദ്യം കഴിക്കാൻ ക്ഷണിച്ചു. ആ സമയത്ത്​ റൂമിൽ ഏഴ്​ പേരും ഞങ്ങൾ രണ്ടാളും മാത്രമാണ്​ ഉണ്ടായിരുന്നത്​. കാര്യങ്ങൾ അത്ര പന്തി​യല്ലെന്ന്​ കണ്ട്​ ഉടൻ തന്നെ ഞങ്ങളുടെ റൂമിലേക്ക്​ പോകാൻ തീരുമാനിച്ചു. ഹോട്ടലിലെ നീന്തൽക്കുളത്തിന്​ സമീപത്ത്​ കൂടെയായിരുന്നു ഞങ്ങളുടെ റൂമിലേക്ക്​ പോകേണ്ടിയിരുന്നത്​.

നീന്തൽകുളത്തിന്​ സമീപത്തു​വെച്ച്​ തന്നെ രണതുംഗ കടന്ന്​ പിടിക്കുകയും ശരീരഭാഗങ്ങളിൽ സ്​പർശിക്കുകയുമായിരുന്നു. അയാളുടെ കാലുകളിൽ ആഞ്ഞ്​ ചവിട്ടിയും കുത്തിയുമാണ്​ അന്ന്​ ഞാൻ രക്ഷപ്പെട്ടത്​. ഒരു ഇന്ത്യക്കാരിയോട്​ വിദേശി മോശമായി പെരുമാറിയാൽ പാസ്​പോർട്ട്​ റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളി​േലക്ക്​ കേന്ദ്രസർക്കാർ നീങ്ങുമെന്ന കാര്യവും അന്ന്​ രണതുംഗയോട്​ പറഞ്ഞിരുന്നു. പിന്നീട്​ ഇക്കാര്യത്തെ സംബന്ധിച്ച്​ ഹോട്ടൽ റിസ​പ്​ഷനിലെത്തി പരാതി നൽകിയപ്പോൾ അത്​ നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നും ഇടപെടാനാവില്ലെന്ന മറുപടിയാണ്​ ലഭിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു.

ശ്രീലങ്കയുടെ മികച്ച ക്രിക്കറ്റ്​ താരങ്ങളിലൊരാളാണ്​ അർജുന രണതുംഗ. 1996ൽ ശ്രീലങ്കയെ ലോകകപ്പ്​ ജയത്തിലേക്ക്​ നയിച്ചത്​ രണതുംഗയായിരുന്നു. 93 ടെസ്​റ്റുകളിലായി 5105 റൺസും 269 ഏകദിനങ്ങളിലായി 7456 റൺസും രണതുംഗ സ്​കോർ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - rjuna Ranatunga sexually harassed-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.