ദുബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമ ഏകദിനത്തിൽ 7000 റൺസ് തികച്ചപ്പോൾ കുറഞ്ഞ ഇന്നിങ്സുകളിൽ നാഴികക്കല്ല് പിന്നിടുന്ന ലോകത്തെ അഞ്ചാമത്തെ താരമായി. 187ാം മത്സരത്തിലെ 181ാം ഇന്നിങ്സിലാണ് രോഹിത് 7000ലെത്തിയത്.
ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയാണ് ഏറ്റവും വേഗത്തിൽ ഇൗ നേട്ടത്തിലെത്തിയ കളിക്കാരൻ (150 ഇന്നിങ്സ്, 153 മത്സരം). ഇന്ത്യയുടെ വിരാട് കോഹ്ലി (161 ഇന്നിങ്സ്, 169 മത്സരം), ദക്ഷിണാഫ്രിക്കയുടെ അബ്രഹാം ഡിവില്ലിയേഴ്സ് (166 ഇന്നിങ്സ്, 172 മത്സരം), ഇന്ത്യയുടെ സൗരവ് ഗാംഗുലി (174 ഇന്നിങ്സ്, 180 മത്സരം) എന്നിവരാണ് തുടർ സ്ഥാനങ്ങളിൽ.
ഇന്ത്യയുടെ സചിൻ ടെണ്ടുൽകർ 10ാം സ്ഥാനത്തും (189 ഇന്നിങ്സ്, 196 മത്സരം) മഹേന്ദ്രസിങ് ധോണി (189 ഇന്നിങ്സ്, 212 മത്സരം) 12ാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.